ഇത് അനുഷ്‌ക തന്നെയോ? മോഡലിംഗ് നാളുകളിലെ ചിത്രങ്ങളില്‍ താരസുന്ദരിയെ തിരിച്ചറിയാനാകാതെ ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2018 03:37 AM |
Last Updated: 13th September 2018 03:37 AM | A+A A- |
ബോളിവുഡ്ഡിലെ പ്രമുഖ നായികമാര്‍ക്കിടയിലേക്ക് എത്തുന്നതിന് മുമ്പ് പ്രൊഫഷണല്‍ മോഡലായി റാംപുകളില്‍ തിളങ്ങിയിരുന്ന താരമാണ് അനുഷ്‌ക ശര്‍മ്മ. താരത്തിന്റെ ആദ്യകാല മോഡലിംഗ് ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തിനുണ്ടായ മാറ്റമാണ് ഇപ്പോള്‍ ഇവര്‍ക്കിടയിലെ ചര്‍ച്ച.
മോഡലിംഗ് ചിത്രങ്ങള്‍ കണ്ടാല്‍ പലതും അനുഷ്‌കയുടേതുതന്നെയോ എന്ന അതിശയമാണ് ആളുകളുടെ പ്രതികരണങ്ങളില്‍. 15-ാം വയസ്സില്‍ മോഡലിംഗ് രംഗത്തെത്തിയ അനുഷ്‌ക പ്രമുഖരായ നിരവധി ഡിസൈനര്‍മാര്‍ക്കായി റാംപിലെത്തിയിട്ടുണ്ട്.
മോഡലിങ് കരിയറിന്റെ ആദ്യ അഞ്ചു വര്‍ഷമം വളരെയധികം പ്രതിസന്ധികള്‍ നേരിട്ട താരം പിന്നീട് വിജയം നേടിയെടുക്കുകയായിരുന്നു. അദിത്യ ചോപ്രയാണ് ഒരു ഫാഷണ്‍ ഷോയില്‍ അനുഷ്‌കയെ കാണുകയും രബ് നെ ബനാ ദേ ജോഡിയില്‍ താനി എന്ന കഥാപാത്രമായി ക്ഷണിക്കുകയും ചെയ്തത്.