അതേ വേഷം, അതേ കണ്ണിറുക്കല്‍; ദിഷ പട്ടാണി പ്രിയ വാര്യരെ വെല്ലുമോ? 

കോഫി ബ്രാന്‍ഡിന്റെ ഒരു പരസ്യത്തിനായാണ് ദിഷ പ്രിയയെപ്പോലെ യൂണിഫോം ധരിച്ച് കണ്ണിറുക്കിയത്
അതേ വേഷം, അതേ കണ്ണിറുക്കല്‍; ദിഷ പട്ടാണി പ്രിയ വാര്യരെ വെല്ലുമോ? 

രു കണ്ണിറുക്കലിന് ഇത്ര പവറുണ്ടെന്ന് ലോകത്തിന് കാണിച്ചു തന്നത് പ്രിയ വാര്യരാണ്. അഡാറ് ലൗ സ്റ്റോറി എന്ന ചിത്രത്തിലെ ഒരു ഗാനത്തിലെ ചെറിയ രംഗത്തിലൂടെപ്രിയ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറി. ഒറ്റ രാത്രികൊണ്ടായിരുന്നു ഈ വളര്‍ച്ച. ഇതിന് പിന്നാലെ നിരവധി പേര്‍ കണ്ണിറുക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രിയയെ വെല്ലാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇപ്പോള്‍ ബോളിവുഡ് സുന്ദരി ദിഷ പട്ടാണിയാണ് പ്രിയ വാര്യരെ അനുകരിച്ച് കൈയടി വാങ്ങുന്നത്.

കോഫി ബ്രാന്‍ഡിന്റെ ഒരു പരസ്യത്തിനായാണ് ദിഷ പ്രിയയെപ്പോലെ യൂണിഫോം ധരിച്ച് കണ്ണിറുക്കിയത്. ഇന്റര്‍നെറ്റിലെ ഏറ്റവും പ്രസിദ്ധമായ ട്രോളുകളെ ചേര്‍ത്തുകൊണ്ടാണ് ദിഷയുടെ പരസ്യം. പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ക്ലിക്കായതോടെ ട്രോളുകള്‍ക്കുള്ള പ്രധാന ആയുധമായി ഈ രംഗം മാറിയിരുന്നു. അതിനാലാണ് പരസ്യത്തില്‍ ഈ രംഗവും ഉള്‍പ്പെടുത്തിയത്. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് ദിഷയുടെ പരസ്യം. പ്രസിദ്ധമായ നിരവധി ട്രോളുകളും ഇതിനൊപ്പം ദിഷ അഭിനയിച്ച് കാണിക്കുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by disha patani (paatni) (@dishapatani) on

ടൈഗര്‍ ഷരോഫിനൊപ്പമുള്ള ബാഗി 2 വിജയം നേടിയതോടെ ബോളിവുഡിലെ തിരക്കുള്ള നടിയായിരിക്കുകയാണ് ദിഷ. അലി അബ്ബാസ് സഫറിന്റെ ഭാരതില്‍ സല്‍മാന്‍ ഖാന്റെ സഹോദരിയായിട്ട് അഭിനയിക്കുകയാണ് താരമിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com