ചിത്രീകരണത്തിനിടെ സംയുക്ത ടൊവിനോയുടെ മുഖത്തടിച്ചത് പതിനാല് തവണ: തീവണ്ടിയനുഭവങ്ങള്‍ പങ്കുവെച്ച് നടി
By സമകാലികമലയാളം ഡെസ്‌ക് | Published: 15th September 2018 01:15 PM |
Last Updated: 15th September 2018 01:15 PM | A+A A- |

ബിനീഷ് ദാമോദരന്‍ എന്ന ചെയ്ന്‍ സ്‌മോക്കറുടെ കഥപറയുന്ന ചിത്രമാണ് തീവണ്ടി. റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ടൊവിനോ അവതരിപ്പിച്ച ബീനീഷ് ദാമോദരന്‍ എന്ന കഥാപാത്രത്തിന്റെ കാമുകി ദേവി എന്ന കഥാപാത്രമായാണ് സംയുക്ത മേനോന്‍ എത്തിയിരിക്കുന്നത്.
ഇതിനിടെ ചിത്രീകരണത്തിനിടക്ക് പതിനാല് തവണയെങ്കിലും ടൊവിനോയുടെ മുഖത്ത് അടിച്ചിട്ടുണ്ടാകുമെന്നാണ് സംയുക്ത പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവി മനസ്സു തുറന്നത്. 'ചിത്രത്തിന് വേണ്ടി ഒരു പതിനാല് വട്ടമെങ്കിലും ഞാന്‍ ടൊവിനോയെ തല്ലി. ഏഴ് ഷോട്ടുകള്‍ ഉണ്ട്. അതിന്റെ റീടേക്കുകള്‍ കൂടി കൂട്ടിയാല്‍ പതിനാല് തവണയെങ്കിലും ഞാന്‍ ടൊവിനോയെ തല്ലിയിട്ടുണ്ട്.'- ദേവി തുറന്നു പറഞ്ഞു.
പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് തീവണ്ടിയെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും സംയുക്ത പറഞ്ഞു. 'പുകവലി ഒരാളുടെ ജീവിതത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്. അല്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. ചിത്രം കണ്ടു കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാകുമെന്നാണ് എന്റെ പ്രതീക്ഷ'- സംയുക്ത പറയുന്നു.