'അമീര്‍: ഒരു അധോലോക നായകന്റെ കുമ്പസാരം'; മമ്മൂട്ടി വീണ്ടും ഡോണ്‍ ആകുന്നു?

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നുവെന്ന് സൂചന നല്‍കി പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
'അമീര്‍: ഒരു അധോലോക നായകന്റെ കുമ്പസാരം'; മമ്മൂട്ടി വീണ്ടും ഡോണ്‍ ആകുന്നു?

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നുവെന്ന് സൂചന നല്‍കി പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍. 25കോടി ബജറ്റില്‍ ഒരുങ്ങുന്ന അമീര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ് വിജയന്‍ സംവിധാനം ചെയ്യും. ഒരു അധോലോകനേതാവിന്റെ കുമ്പസാരം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്തത് ഹനീഫ് അദേനിയായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഇച്ചായീസ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം.  ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com