ആടി തകര്‍ത്ത് ചാക്കോച്ചനും നിമിഷയും, പാടി തകര്‍ത്ത് അലന്‍സിയറും ശാന്തി കൃഷ്ണയും വിജയരാഘവനും; മാംഗല്യം തന്തുനാനേനയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ  

ജോബ് കുര്യന്‍ ആലപിച്ച മെല്ലേ മുല്ലേ എന്ന ഗാനത്തിന്റെ മേക്കിംഗ് രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോയാണ് ഇത്
ആടി തകര്‍ത്ത് ചാക്കോച്ചനും നിമിഷയും, പാടി തകര്‍ത്ത് അലന്‍സിയറും ശാന്തി കൃഷ്ണയും വിജയരാഘവനും; മാംഗല്യം തന്തുനാനേനയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ  

സൗമ്യ സദാനന്ദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മാംഗല്യം തന്തുനാനേനയിലെ ആദ്യ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തിലെ ഗാനം പുറത്തുവിടുന്നതിനു മുമ്പാണ് മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇറക്കിയത. ജോബ് കുര്യന്‍ ആലപിച്ച മെല്ലേ മുല്ലേ എന്ന ഗാനത്തിന്റെ മേക്കിംഗ് രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോയാണ് ഇത്. 

ഗാനത്തിനിടയില്‍ അലന്‍സിയറും വിജയരാഘവനും ശാന്തികൃഷ്ണയും പാടുന്ന രംഗങ്ങളില്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാടിയതിന്റെ ദൃശ്യങ്ങള്‍ കാണാനാകും. ദിന്‍ നാഥ് പുത്തന്‍ച്ചേരിയുടെ വരികള്‍ക്ക് റീവയാണ് സംഗീതം നല്‍കിയിരിക്കുന്നത്. നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററാണ് ഗാനത്തിലെ നൃത്ത രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്.              

ജവാന്‍ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയര്‍ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച സൗമ്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന. ചിത്രത്തില്‍ റോയ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും റോയിയുടെ ഭാര്യ ക്ലാരയായി നിമിഷ സജയനും എത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com