ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികത്തില്‍ സലീം കുമാറിന് നാവില്‍ മധുരവുമായി മമ്മൂട്ടി

ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികത്തില്‍ സലീം കുമാറിന് നാവില്‍ മധുരവുമായി മമ്മൂട്ടി

ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികത്തില്‍ സലീം കുമാറിന് നാവില്‍ മധുരവുമായി മമ്മൂട്ടി


കൊച്ചി: മമ്മൂട്ടി ചിത്രം മധുരരാജയുടെ ലൊക്കേഷനില്‍ വെച്ച് നടന്‍ സലീം കുമാറിന്റെ ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. ലൊക്കേഷനില്‍ വെച്ച് സലീം കുമാറിന് മധുരം നല്‍കിയ മമ്മൂട്ടി തന്നെ ആഘോഷത്തിന്റെ അവതാരകനുമായി.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ സലീം കുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തു. വലിയ ആഘോഷങ്ങളോടെയാണ് ലോക്കേഷനില്‍ വിവാഹവാര്‍ഷികം ആഘോഷിച്ചത്. 

സലിം കുമാറിന്റെ കുറിപ്പ്

എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം 'മധുരരാജയുടെ' ലൊക്കേഷനില്‍ വെച്ച് ആഘോഷിച്ചു.  നന്ദി മമ്മുക്ക, വൈശാഖ്, നെല്‍സണ്‍ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ്, ക്രൂ മെംബേര്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com