ചൈനയിലെ സൂപ്പര്‍ താരത്തിന്റെ തിരോധാനം; ചൈനീസ് ഭരണകൂടത്തിന് എതിരേ ആരാധകര്‍

നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബിങ്ബിങ്ങിനെ കാണാതാവുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്
ചൈനയിലെ സൂപ്പര്‍ താരത്തിന്റെ തിരോധാനം; ചൈനീസ് ഭരണകൂടത്തിന് എതിരേ ആരാധകര്‍

ചൈനയിലെ പ്രമുഖ സിനിമാ താരത്തിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു. ചൈനീസ് സിനിമകളില്‍ നിന്ന് ഹോളിവുഡ് കീഴടക്കിയ ഫാന്‍ ബിങ്ബിങ് എന്ന നടിയേയാണ് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായത്. നടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ ആരാധകര്‍ക്കിടയില്‍ കടുത്ത ആശങ്ക പരന്നിരിക്കുകയാണ്. താരത്തിന്റെ തിരോധാനത്തില്‍ ചൈനീസ് ഭരണകൂടത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. 

നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബിങ്ബിങ്ങിനെ കാണാതാവുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ മാസത്തിലാണ് ഇവര്‍ ചൈനവിട്ടു പോകുന്നത്. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. അതിനിടയില്‍ ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ച ചിത്രം ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ ചിത്രം നീക്കപ്പെട്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. 

അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ബിങ്ബിങ് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. ചൈനീസ് സിനിമകളിലേയും ഹോളിവുഡിലേയും തിരക്കേറിയമായിരുന്നു ഇവര്‍. ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരവുമാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com