'ഈ വേഷം പറയും ഞാന്‍ ആര്‍ക്കൊപ്പമാണെന്ന്'; കന്യാസ്ത്രീ വേഷത്തില്‍ പിന്തുണയുമായി ദിവ്യ പ്രഭ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th September 2018 12:44 PM |
Last Updated: 16th September 2018 12:44 PM | A+A A- |
കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പ്രതിഷേധം ശക്തമാവുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകിക്കുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ തന്നെ സമരവുമായി രംഗത്തെത്തിയതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് വ്യത്യസ്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ പ്രഭ. കന്യസ്ത്രീയുടെ വേഷത്തിലുള്ള ഫോട്ടോ ഇട്ടാണ് ദിവ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ടിവി സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് ദിവ്യ പ്രഭ. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പിന്നീട് സിനിമയിലേക്ക് എത്തിയ ദിവ്യ പ്രഭ ഇതിഹാസ, വേട്ട, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. സിനിമയിലേയും മറ്റും നിരവധി പ്രമുഖരാണ് ഇതിനോടകം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്.സീറോ മലബാര്‍ സഭയിലെ വൈദികരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.