'2403 അടി'; നീന്തിക്കയറിയ ചങ്കുറപ്പുള്ള കേരളത്തിന്റെ അതിജീവന കഥയുമായി ജൂഡ് ആന്റണി ജോസഫ്

മലയാളികളുടെ പ്രളയകാലത്തെ അതിജീവന കഥ സിനിമയാകുന്നു. ഒരു ജനത മഹാപ്രളയത്തെ പൊരുതി തോല്‍പ്പിച്ച ആ ദിവസങ്ങളുടെ കഥയുമായി എത്തുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും കൂട്ടരും
 '2403 അടി'; നീന്തിക്കയറിയ ചങ്കുറപ്പുള്ള കേരളത്തിന്റെ അതിജീവന കഥയുമായി ജൂഡ് ആന്റണി ജോസഫ്

ലയാളികളുടെ പ്രളയകാലത്തെ അതിജീവന കഥ സിനിമയാകുന്നു. ഒരു ജനത മഹാപ്രളയത്തെ പൊരുതി തോല്‍പ്പിച്ച ആ ദിവസങ്ങളുടെ കഥയുമായി എത്തുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും കൂട്ടരും. 2403 അടിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ജൂഡ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. 

പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ , ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്‍കിയ മനുഷ്യരുടെ..അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ.-ജൂഡ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കുറിച്ചു. 

ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറയൊരുക്കുന്നത് ജോമോന്‍ ടി ജോണാണ്. മഹേഷ് നാരായണന്‍ എഡിറ്റിങും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. ജോണ്‍ മന്ത്രിക്കലും ജൂഡും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com