തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്റര്‍നെറ്റില്‍; വീണ്ടും തമിള്‍ റോക്കേഴ്‌സ്; അന്വേഷണം ആരംഭിച്ചു

തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്റര്‍നെറ്റില്‍ - വീണ്ടും തമിള്‍ റോക്കേഴ്‌സ് - അന്വേഷണം ആരംഭിച്ചു
തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്റര്‍നെറ്റില്‍; വീണ്ടും തമിള്‍ റോക്കേഴ്‌സ്; അന്വേഷണം ആരംഭിച്ചു

കൊച്ചി: മമ്മൂട്ടിയുടെ പുതിയ ചിത്രം കുട്ടനാടന്‍ ബ്ലോഗ്, ടൊവിനോ ചിത്രം തീവണ്ടി എന്നിവയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍ നെറ്റില്‍. തമിള്‍ റോക്കേഴ്‌സാണ് ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റില്‍ ഇട്ടത്. ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു. 

നേരത്തെയും തമിള്‍ റോക്കേഴ്‌സ് മലയാളമുള്‍പ്പടെയുള്ള ദഷിണേന്ത്യന്‍ സിനിമകളുടെ പുതിയ വ്യജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ സിനിമാരംഗത്തെ നിരവധി പ്രവര്‍ത്തകര്‍ രംഗത്തുവന്നുവെങ്കിലും ഇതിനെ തടയാന്‍ അധികൃതര്‍ക്ക് കഴിയാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. തമിഴ്ചിത്രങ്ങളായ യൂ ടേണ്‍, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളും സൈറ്റിലുണ്ട്. 

സിനിമാപ്രേമികളായ നമ്മള്‍ ഇനിമുതല്‍ ഒരു സിനിമയുടെയും പൈറേറ്റഡ് കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യില്ല എന്ന തീരുമാനം എടുക്കണമെന്ന് ടൊവീനോ അഭിപ്രായപ്പെട്ടിരുന്നു. മറ്റ് ഫിലിം ഇന്‍ഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെറിയൊരു ഇന്‍ഡസ്ട്രിയാണ് നമ്മുടെ മലയാളം ഇന്‍ഡസ്ട്രി. ചെറിയ ബജറ്റില്‍ നമ്മള്‍ ഒരുക്കുന്ന മലയാള സിനിമകള്‍ തിയേറ്ററില്‍ മത്സരിക്കുന്നത് ഹോളിവുഡ് ബോളിവുഡ് ടോളിവുഡ് കോളിവുഡ് ഉള്‍പ്പടെയുള്ള വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമകളോടാണ് . എന്നിട്ടും നമ്മള്‍ തോല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന സിനിമകളില്‍ പണിയെടുക്കുന്നവര്‍ ഇരട്ടി പണിയെടുക്കുന്നതുകൊണ്ടാണെന്ന് പറഞ്ഞ് പൈറസിക്കെതിരെ ടൊവീനോ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com