പൊലീസ് വേഷത്തില്‍ ടൊവിനോ വീണ്ടും; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ആകാംക്ഷയുണര്‍ത്തുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
പൊലീസ് വേഷത്തില്‍ ടൊവിനോ വീണ്ടും; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തീവണ്ടി മികച്ച വിജയം നേടി മുന്നേറിയതിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. പുതിയ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കല്‍ക്കി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആകാംക്ഷയുണര്‍ത്തുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവീനോയാണ് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 

ആക്ഷന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് സൂചന. അതിനാല്‍ ടൊവിനോ ആരാധകര്‍ പ്രതീക്ഷയിലാണ്. താരത്തിന്റെ ആക്ഷന്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കല്‍ക്കിക്കായി തിരക്കഥ രചിച്ചിരിക്കുന്നത് പ്രവീണ്‍ പ്രഭാരവും സുജിന്‍ സുജാതനും ചേര്‍ന്നാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com