'അഭിനയിച്ച വില്ലന്‍ കഥാപാത്രങ്ങളുടെ നിഴല്‍ പോലും അദ്ദേഹത്തില്‍ കാണാനാകില്ല'; ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

'ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം വില്ലനായിരുന്നു. ജീവിതത്തില്‍ സ്‌നേഹനിധിയായ ഒരു മനുഷ്യനും'
'അഭിനയിച്ച വില്ലന്‍ കഥാപാത്രങ്ങളുടെ നിഴല്‍ പോലും അദ്ദേഹത്തില്‍ കാണാനാകില്ല'; ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

ക്യാപ്റ്റന്‍ രാജു തന്റെ മുതിര്‍ന്ന ജ്യേഷ്ഠനെ പോലെയായിരുന്നെന്ന് നടി മഞ്ജു വാര്യര്‍. നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ നിഴല്‍ പോലും അദ്ദേഹത്തില്‍ കാണാനാകില്ലെന്നും മഞ്ജു പറഞ്ഞു. തന്റെ ഫേയ്‌സ്ബുക് പേജിലൂടെയാണ് താരം ക്യാപ്റ്റന്‍ രാജുവിനെ കുറിച്ചുള്ള ഓര്‍മാകള്‍ പങ്കുവെച്ചത്. ദയ എന്ന ചിത്രത്തില്‍ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ എങ്കിലും അദ്ദേഹവുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

മഞ്ജു വാര്യരുടെ ഫേയ്‌സ്ബുക് പോസ്റ്റ്

സിനിമയും ജീവിതവും തമ്മിലുള്ള ദൂരം മിഥ്യയില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ളതാണെന്ന് തെളിയിച്ച നടന്മാരുടെ മുന്‍നിരയിലാണ് ക്യാപ്റ്റന്‍രാജുവിന്റെ സ്ഥാനം. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം വില്ലനായിരുന്നു. ജീവിതത്തില്‍ സ്‌നേഹനിധിയായ ഒരു മനുഷ്യനും. അഭിനയിച്ച് ഫലിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളുടെ നിഴല്‍പോലും അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തില്‍ കാണാനാകില്ലായിരുന്നു. 'ദയ'യില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. അന്ന് രാജസ്ഥാനിലേക്കുള്ള യാത്രയും അവിടത്തെ ചൂടില്‍ രാജുച്ചായന്റെ വാത്സല്യത്തണലും ഇന്നും ഓര്‍മിക്കുന്നു. പിന്നീട് ഫോണില്‍ ഇടയ്‌ക്കൊക്കെ സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ മുതിര്‍ന്ന ഒരു
ജ്യേഷ്ഠനെ ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. മലയാളസിനിമയിലെ ക്യാപ്റ്റന് സല്യൂട്ട്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com