ഒമര്‍ലുലുവിന്റെ ഫ്രീക്ക് പെണ്ണിനേട് മുഖംതിരിച്ച് പ്രേക്ഷകര്‍; അഡാര്‍ ലവിലെ രണ്ടാമത്തെ ഗാനത്തിന് ഡിസ്‌ലൈക്ക് പെരുമഴ

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാര്‍ ലവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
ഒമര്‍ലുലുവിന്റെ ഫ്രീക്ക് പെണ്ണിനേട് മുഖംതിരിച്ച് പ്രേക്ഷകര്‍; അഡാര്‍ ലവിലെ രണ്ടാമത്തെ ഗാനത്തിന് ഡിസ്‌ലൈക്ക് പെരുമഴ

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാര്‍ ലവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. എന്നാല്‍ പാട്ടിന് ഡിസ്‌ലൈക്ക് അടിച്ച് മുഖം തിരിച്ചു നില്‍ക്കുകയാണ് പ്രേക്ഷകര്‍. യൂട്യൂബില്‍ ഇന്ന് റിലീസ് ചെയ്ത ഗാനം വൈറലായെങ്കിലും ഒന്നര ലക്ഷത്തിലധികം ഡിസ്‌ലൈക്ക് വന്നിരിക്കുന്നത്. 

ഷാന്‍ റെഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് സത്യജിത്തും നീതു നടുവട്ടത്തുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യഗാനം മാണിക്യമലരായ പൂവിക്ക് ലഭിച്ച പ്രേക്ഷക പിന്തുണ പുതിയ ഗാനത്തിന് ലഭിച്ചിട്ടില്ല.

ഫ്രീക്ക് പെണ്ണേ പാട്ട് കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com