തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ കരുണയില്ലാത്ത വില്ലനായി ലോയ്ഡ് ഓവന്‍

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ കരുണയില്ലാത്ത വില്ലനായി ലോയ്ഡ് ഓവന്‍

വരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ ബോളിവുഡില്‍ ഇതിനെക്കുറിച്ച് മാത്രമാണ് സംസാരം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സെപ്തംബര്‍ 27ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുമ്പേ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരുടെയെല്ലാം കിടിലന്‍ ലുക്കുകളും പുറത്തുവിട്ടു. അപ്പോള്‍ ഇനി കാണേണ്ടത് വില്ലനെയാണ്. മുന്‍നിര കഥാപാത്രങ്ങളെപ്പോലെ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കേണ്ടയാളല്ലേ വില്ലന്‍.

മാത്രമല്ല, ഈ ചിത്രത്തിലേക്ക് ക്രൂതയുടെ ഭാവം അല്‍പം കൂടിയ വില്ലനെത്തന്നെ ആമിറിന് വേണമായിരുന്നു. അങ്ങനെ ചിത്രത്തിലെ വില്ലനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. അറിയപ്പെടുന് ഹോളിവുഡ് താരം ലോയ്ഡ് ഓവനാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്.

ക്രൂരനും കരുണയില്ലാത്തവനും എന്ന ആമുഖത്തോടുകൂടിയാണ് ആമിര്‍ തന്റെ ചിത്രത്തിലെ വില്ലനെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇദ്ദേഹം വളരെ നല്ല മനസിനുടമയും സ്‌നേഹസമ്പന്നനും ശാന്തശീലനുമാണത്രേ. ആമിര്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞത്. പക്ഷേ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ക്ലെയ്‌വിന്റെ കഥാപാത്രം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്റെ അമ്മയെ പോലും യാതൊരു മടിയുമില്ലാതെ വില്‍ക്കുന്നവനാണ്.

ഒരു വര്‍ഷത്തോളം ചിത്രീകരണം നടന്നെങ്കിലും ഇവരുടെ 'ലുക്ക്' പുറത്ത് വിട്ടിരുന്നില്ല. അമിതാഭ് ബച്ചന്റെ ലുക്ക് ആണ് ആദ്യം പുറത്ത് വിട്ടത്. കഥാപാത്രത്തെ പേരും പോസ്റ്ററിനൊപ്പം ഉണ്ട്. പിന്നീട് ദംഗല്‍ നായിക ഫാത്തിമ, ആമിര്‍ ഖാന്‍ എന്നിവരുടെ ലുക്കുകളും പുറത്ത് വന്നിരുന്നു. ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രമാണിത്.

400 കോടി ക്ലബ്ബില്‍ ആദ്യമെത്താന്‍ ആമിറിനെ ചിത്രം സഹായിക്കുമെന്നാണ് പൊതുവേ കരുതുന്നത്. അഞ്ച് ചിത്രങ്ങളില്‍ നിന്നായി 1500 കോടി രൂപ എന്ന ലക്ഷ്യം നേടാന്‍ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ കഴിയുമെന്നാണ് ബോളിവുഡ് അനലിസ്റ്റുകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com