ഒടിയന്‍ വരും, കായംകുളം കൊച്ചുണ്ണിക്കൊപ്പം; ട്രെയ്‌ലര്‍ പുറത്തിറക്കുന്ന തിയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍
ഒടിയന്‍ വരും, കായംകുളം കൊച്ചുണ്ണിക്കൊപ്പം; ട്രെയ്‌ലര്‍ പുറത്തിറക്കുന്ന തിയതി പ്രഖ്യാപിച്ചു


മോഹന്‍ലാലിന്റെ ഒടിയനായുള്ള വേഷപ്പകര്‍ച്ച കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒക്‌റ്റോബര്‍ 11 നാണ് ഒടിയന്റെ ട്രെയ്‌ലര്‍ വരുന്നത്. മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്ന കായംകുളം കൊച്ചുണ്ണിക്കൊപ്പമാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നതെന്നും ശ്രീകുമാര്‍ തന്റെ പോസ്റ്റിലൂടെ പറഞ്ഞു. 

അതേ ഒടിയന്റെ ട്രെയിലര്‍ എത്തുകയാണ് കായംകുളം കൊച്ചുണ്ണിക്കൊപ്പം ഒക്ടോബര്‍ 11 ന്. സ്‌ക്രീനിലെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്റെ പേജിലും ട്രെയിലര്‍ എത്തും'' ശ്രീകുമാര്‍ മേനോന്‍ കുറിച്ചു. മോഹന്‍ലാല്‍ വ്യത്യസ്തങ്ങളായ വേഷത്തിലെത്തുന്ന ചിത്രം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിലെ 30 കാരന്‍ കഥാപാത്രമാവാന്‍ 18 കിലോ ഭാരമാണ് താരം കുറച്ചത്. 

ഒക്‌റ്റോബര്‍ 11 ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. പ്രകാശ് രാജ് ഉള്‍പ്പടെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്‌നാണ് തിരക്കഥ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com