ചേര്‍ത്തുപിടിച്ച് സൂര്യ; ദിനേശിന്റെ രണ്ട് വലിയ ആഗ്രഹങ്ങളില്‍ ഒന്ന് സാധിച്ചിരിക്കുന്നു(വീഡിയോ) 

ശരീര വൈകല്യം തകര്‍ക്കാത്ത മനസ്സുള്ള കൊച്ചു ദിനേശിന് രണ്ടാഗ്രഹങ്ങളാണ് ഉള്ളത്
ചേര്‍ത്തുപിടിച്ച് സൂര്യ; ദിനേശിന്റെ രണ്ട് വലിയ ആഗ്രഹങ്ങളില്‍ ഒന്ന് സാധിച്ചിരിക്കുന്നു(വീഡിയോ) 

ശരീര വൈകല്യം തകര്‍ക്കാത്ത മനസ്സുള്ള കൊച്ചു ദിനേശിന് രണ്ടാഗ്രഹങ്ങളാണ് ഉള്ളത്. ഒന്ന് ലോകമറിയുന്ന ഒരു പെയിന്റര്‍ ആവണം, മറ്റൊന്ന് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന സൂര്യയെ കാണണം. ജീവിതത്തിലെ കടുത്ത പ്രതിസന്ധി ഘട്ടത്തിലും തേനി ജില്ലയിലെ ദിനേശിന് തന്നോടുള്ള ആരാധനയാണ് സൂര്യയെ അവനടുത്തെത്തിച്ചത്. ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന ഉപദേശവും നല്‍കിയാണ് സൂര്യ തന്റെ കുഞ്ഞ് ആരാധകനെ യാത്രയാക്കിയത്.

സൂര്യ മാത്രമല്ല അച്ഛന്‍ ശിവകുമാറും സഹോദരന്‍ കാര്‍ത്തിയും ദിനേശുമായുള്ള സൂര്യയുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി.  ആത്മാര്‍ഥമായി എന്ത് ചിന്തിക്കുന്നുവോ, സ്വപ്നം കാണുന്നുവോ അത് നടക്കുമെന്നും വലിയ വലിയ സ്വപ്നങ്ങള്‍ കണ്ട് മൂന്നേറാനും സൂര്യ ദിനേശിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com