തമിഴ് അര്‍ജ്ജുന്‍ റെഡ്ഡിയായി ധ്രുവ് വിക്രം; ടീസര്‍ പുറത്ത്

അര്‍ജുന്‍ റെഡ്ഡിയിലെ വിജയ് ദേവരക്കൊണ്ടയുടെ അതേ ലുക്കില്‍ തന്നെയാണ് ധ്രുവും എത്തുന്നത്
തമിഴ് അര്‍ജ്ജുന്‍ റെഡ്ഡിയായി ധ്രുവ് വിക്രം; ടീസര്‍ പുറത്ത്

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ്പതിപ്പ് വര്‍മ്മയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ഹിറ്റ് താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ധ്രുവിന്റെ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായാണ് ടീസര്‍ പുറത്തിറക്കിയത്. 

അര്‍ജുന്‍ റെഡ്ഡിയിലെ വിജയ് ദേവരക്കൊണ്ടയുടെ അതേ ലുക്കില്‍ തന്നെയാണ് ധ്രുവും എത്തുന്നത്. എന്തായാലും ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ടീസര്‍. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ നായിക രാധ ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ കാലയില്‍ രജനീകാന്തിന്റെ ഭാര്യയായി എത്തിയ ഈശ്വരി റാവു വര്‍മ്മയും നടി റെയ്‌സ വില്‍സണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

മുകേഷ് മേത്ത നിര്‍മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് എം. സുകുമാറാണ്. അര്‍ജുന്‍ റെഡ്ഡിയുടെ കമ്പോസറായ രാധനാണ് വര്‍മയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യയില്‍ വലിയ വിജയമായ അര്‍ജുന്‍ റെഡ്ഡി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഹിന്ദി പതിപ്പില്‍ ഷാഹിദ് കപൂറാണ് നായകനായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com