നാൻ പെറ്റ മകനേ; അഭിമന്യൂവിന്റെ ജീവിതകഥ സിനിമയാവുന്നു 

ചിത്രകാരൻ കൂടിയായ മിനോൺ ആണ് ചിത്രത്തിൽ അഭിമന്യുവിന്റെ കഥാപാത്രത്തെ അവതരിപ്പി‌ക്കുന്നത്
നാൻ പെറ്റ മകനേ; അഭിമന്യൂവിന്റെ ജീവിതകഥ സിനിമയാവുന്നു 

ഹാരാജാസ് കോളേജിലെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യൂവിന്റെ ജീവിതം സിനിമയാവുന്നു. നാൻ പെറ്റ മകനേ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റെഡ് സ്റ്റാർ മൂവീസിന്റെ ബാനറിൽ സജി പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രകാരൻ കൂടിയായ മിനോൺ ആണ് ചിത്രത്തിൽ അഭിമന്യുവിന്റെ കഥാപാത്രത്തെ അവതരിപ്പി‌ക്കുന്നത്. താൻ ഏറ്റവും കൂടുതൽ വരച്ചിട്ടുള്ളത് അഭിമന്യൂവിന്റെ ചിരിയാണെന്ന് മിനോൺ പറഞ്ഞു. ഇന്ദ്രന്‍സാണ് ചിത്രത്തില്‍ അച്ഛനായി അഭിനയിക്കുന്നത്.

നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിങ് കഴിഞ്ഞ ദിവസം നടന്നു. എം. എ. ബേബി മുഖ്യാതിഥിയായ ലോഞ്ചിങ് ചടങ്ങിൽ അഭിമന്യൂവിന്റെ അച്ഛനും അമ്മയും മഹാരാജാസിലെ സഹപാഠികളും പങ്കെടുത്തു. അഭിമന്യൂവിന്റെ നാടായ വട്ടവടയിലും എറണാകുളത്തുമാണ് സിനിമയുടെ ചിത്രീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com