ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു

ഒരു വര്‍ഷമായി വൃക്കയ്ക്ക് ബാധിച്ച  കാന്‍സറിനുള്ള ചികിത്സയിലായിരുന്നു
ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു

ബോളിവുഡിലെ പ്രമുഖ സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു. 64 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 4.30 ന് മുബൈ കോകിലബാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു വര്‍ഷമായി വൃക്കയ്ക്ക് ബാധിച്ച  കാന്‍സറിനുള്ള ചികിത്സയിലായിരുന്നു. സ്ത്രീ പക്ഷ സിനിമയുടെ വക്താവായി അറിയപ്പെടുന്ന ഇവര്‍ രുദാലി, ദമന്‍ തുടങ്ങിയ നിരവധി സ്ത്രീപക്ഷ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

കല്‍പ്പനയുടെ രുദാലി ആ വര്‍ഷത്തെ ഓസ്‌ക്കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് കല്‍പ്പനയുടെ ചിത്രങ്ങളില്‍ കാണുന്നത്. 2006 ലാണ് അവസാന ചിത്രം പുറത്തിറങ്ങിയത്. നീണ്ടനാളായി ചികിത്സയിലായിരുന്ന കല്‍പ്പനയ്ക്ക് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ സഹായവുമായി എത്തിയിരുന്നു. 

വിഖ്യാത ചിത്രകാരി ലളിത ലജ്മിയുടെ മകളും  ചലച്ചിത്രകാരന്‍ ഗുരു ദത്തിന്റെ മരുമകളുമായ കല്‍പന ശ്യാം ബെനഗലിന്റെ സഹായി ആയിട്ടായിരുന്നു തുടക്കം. 1978 ഒരു ഡോക്യുമെന്റി ചെയ്തായിരുന്നു സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികള്‍ ഒരുക്കി. 1986ല്‍ പുറത്തിറങ്ങിയ ഏക പാല്‍ ആണ് സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com