എന്നെക്കുറിച്ചുള്ള ആ വാര്‍ത്തകള്‍ കേട്ടപ്പോള്‍ അറപ്പാണ് തോന്നിയത്: സണ്ണി ലിയോണി
By സമകാലികമലയാളം ഡെസ്‌ക് | Published: 24th September 2018 12:43 PM |
Last Updated: 24th September 2018 12:43 PM | A+A A- |

ചലച്ചിത്രലോകം ഗോസിപ്പുകളുടേയും കൂടി ലോകമാണ്. ഒന്നുമില്ലാതെയും ആളുകള്‍ താരങ്ങളെക്കുറിച്ച് അതുമിതും പറഞ്ഞ് നടക്കും. ചിലത് തമാശയാണെങ്കില്‍ ചില കുപ്രചരണങ്ങള്‍ അല്‍പം ക്രൂരമായിപ്പോകാറുണ്ട്. അത്തരത്തില്‍ താന്‍ നേരിടേണ്ടി വന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി.
ഒരേസമയം ഗര്‍ഭിണിയാണെന്നും വിവാഹ മോചിതയാവുന്നുവെന്നും തന്നെക്കുറിച്ച് പ്രചരിച്ച വാര്‍ത്തകളാണ് തന്നില്‍ ഏറ്റവുമധികം അറപ്പുളവാക്കിയതെന്ന് താരം പറയുന്നു. 'ഈ വാര്‍ത്ത കേട്ട് തന്റെ ഭര്‍ത്താവിന്റെ അമ്മ ഫോണ്‍ വിളിക്കുകയും എന്തെങ്കിലും തുറന്ന് സംസാരിക്കാന്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് എന്നെ അമ്പരപ്പെടുത്തി'- സണ്ണി പറഞ്ഞു.
'തനിക്ക് ലഭിച്ച വ്യാജ സന്ദേശത്തെപ്പറ്റിയും സണ്ണി ലിയോണി തുറന്ന് സംസാരിച്ചു. 'ഒരു ദിവസം എനിക്കൊരു സന്ദേശം ലഭിച്ചു. ഗെയിം ഓഫ് ത്രോണ്‍സില്‍ എന്നെ അഭിനയിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു സന്ദേശം. ആദ്യം ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി എന്നാല്‍ അതിന്റെ കൂടെ ഐഎംഡിബി ലിങ്ക് കൂടി അയച്ചിരുന്നു. അത് നേക്കിയപ്പോള്‍ മനസിലായി ഇതൊരു വ്യാജ സന്ദേശമാണെന്ന്. സണ്ണി പറയുന്നു.
ബോളിവുഡും അഡള്‍ട്ട് ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസവും താരം വ്യക്തമാക്കി. അഡള്‍ട്ട് ഇന്റസ്ട്രി വളരെ പ്രൊഫഷണലാണ് പ്രത്യേകിച്ച് സമയത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍. എന്നാല്‍ ബോളിവുഡില്‍ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്താലും അഞ്ച് മിനിറ്റ് കൂടിയെന്ന് പറയും. തിരക്കഥയുടെ കാര്യത്തിലും വലിയ മാറ്റമില്ല ക്ലൈമാക്‌സ് വരെ അവസാന നിമിഷം മാറ്റിയെഴുതുന്നത് കണ്ടിട്ടുണ്ടെന്നും സണ്ണി ലിയോണി പറയുന്നു.