101 വയസുകാരി മുത്തശ്ശിക്കൊപ്പം അടുക്കളയില്‍ നിലത്തിരുന്ന് സുസ്മിത സെന്‍; താരത്തെ പുകഴ്ത്തി ആരാധകര്‍; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2018 12:37 PM |
Last Updated: 24th September 2018 12:37 PM | A+A A- |
ന്യൂഡല്‍ഹി: സുസ്മിത സെന്‍ എന്നും വ്യത്യസ്തയാണ്. ലളിതമായ ജീവിതവും പ്രവൃത്തികളും കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്താറുണ്ട് താരം. ഇപ്പോള്‍ 101 വയസുകാരിയായ മുത്തശ്ശിക്കൊപ്പമുള്ള താരത്തിന്റെ പെണ്‍മകള്‍ ദിനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മുത്തശ്ശിക്കൊപ്പം അടുക്കളയില്‍ ഇരുന്ന് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. മുത്തശ്ശിയോട് സംസാരിക്കുകയും അവരുടെ കാല്‍ തൊട്ടും തൊഴുകുകയും ചെയ്യുന്നുണ്ട് സുസ്മിത. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മനോഹരമായ വീഡിയോ പങ്കുവെച്ചത്. സ്‌നേഹവും അനുഗ്രവുമാണ് തന്റെ ആറ്റവും വലിയ സമ്പാദ്യം. ഇവ എനിക്ക പകരുന്നവരെ ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടാന്‍ സാധിക്കുന്നതിനാല്‍ താന്‍ വളരെ അധികം ഭാഗ്യവതിയാണ് എന്ന കുറിപ്പിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 101 വയസായ യുവ മുത്തശ്ശിക്കൊപ്പമുള്ള സമയം സന്തോഷം നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ ഇനിയും തിരിച്ചുവരുമെന്നും താരം പറയുന്നുണ്ട്.
രണ്ട് മക്കളുടെ അമ്മയായ സുസ്മിത വളരെ വ്യത്യസ്തമാണ് പെണ്‍മക്കള്‍ ദിനം ആഘോഷിച്ചത്. റെനീ സെന്‍, ആലിഷ സെന്‍ എന്നിവരാണ് സുസ്മിതയുടെ മക്കള്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വനിതയാണ് സുസ്മിത എന്നാണ് ആരാധകര്‍ പറയുന്നത്.