എന്ത് വന്നാലും ഞാനങ്ങനെ പറയില്ല, സാറിനി എന്ത് തന്നാലും ഞാനങ്ങനെ പറയത്തേയില്ല: 'ഒരു കുപ്രസിദ്ധ പയ്യന്‍' ട്രെയിലര്‍

നിമിഷ സജയനും അനു സിത്താരയും നായിക വേഷത്തിലും നെടുവേണവും ശരണ്യ പൊന്‍വര്‍ണ്ണനും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നു.
എന്ത് വന്നാലും ഞാനങ്ങനെ പറയില്ല, സാറിനി എന്ത് തന്നാലും ഞാനങ്ങനെ പറയത്തേയില്ല: 'ഒരു കുപ്രസിദ്ധ പയ്യന്‍' ട്രെയിലര്‍

ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യന്റെ' ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ആശങ്കനിറയ്ക്കുന്നതും ഭയപ്പെടുത്തുന്നതുമായ ട്രെയിലറില്‍ ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും കുഞ്ഞ് ഡയലോഗുകളും ആക്ഷനുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒഴിമുറിക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിമിഷ സജയനും അനു സിത്താരയും നായിക വേഷത്തിലും നെടുവേണവും ശരണ്യ പൊന്‍വര്‍ണ്ണനും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നു. സിദ്ധിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍, മാലാ പാര്‍വ്വതി, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

വി സിനിമാസിന്റെ ബാനറില്‍ ടിഎസ് ഉദയന്‍, എസ് മനോജ് എന്നിവര്‍ ചേര്‍ന്നാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍' നിര്‍മ്മിക്കുന്നത്. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചന്റേതാണ് സംഗീതം. ഒരു മിനിറ്റ് പതിനഞ്ച് സെക്കണ്ട് ദൈര്‍ഘ്യമുള്ള ട്രെയിലറിന് ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ലൈക്കുകളായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com