ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു: നടന്‍ അറസ്റ്റില്‍

കളിയാക്കലിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്കും ദേഹോപദ്രവമേല്‍പ്പിക്കുന്നതിലേക്കും നയിച്ചത്.
ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു: നടന്‍ അറസ്റ്റില്‍

ബെംഗളൂരു: ജിം പരിശീലകനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ ചലച്ചിത്ര നടന്‍ അറസ്റ്റില്‍. കന്നട നടന്‍ ദുനിയ വിജയും കൂട്ടാളികളുകളുമാണ് അറസ്റ്റിലായത്. കളിയാക്കലിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്കും ദേഹോപദ്രവമേല്‍പ്പിക്കുന്നതിലേക്കും നയിച്ചത്.

2016 നവംബറില്‍ മസിനഗുഡിയില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ട് നടന്‍മാര്‍ മുങ്ങിമരിച്ച സംഭവത്തില്‍ നിര്‍മ്മാതാവിനെ ഒളിപ്പിച്ച കേസില്‍ നിലവില്‍ ജാമ്യത്തിലാണ് വിജയ്. ലൈഫ് ജാക്കറ്റോ മറ്റ് സുരക്ഷാ സന്നാഹങ്ങളോ ഇല്ലാതെയായിരുന്നു നടന്‍മാര്‍ വെള്ളത്തിലേക്ക് ചാടിയത്. അന്ന് ഇവരുടെ മരണത്തിനിടയാക്കിയ ചിത്രത്തിലെ നായകനായിരുന്നു ദുനിയ വിജയ്. ഇയാള്‍ മാത്രമായിരുന്നു ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com