'നിങ്ങളോക്കെ കാരണം റീടേക്ക് പോയി, രണ്ടാമത്തെ പ്രാവശ്യം നല്ല ഇടിയും കിട്ടി'; അപകടരംഗം ഷൂട്ട് ചെയ്യാന്‍ ഹെല്‍മറ്റും വെച്ച് ഡ്രൈവിങ് സീറ്റില്‍ ഇരുന്ന് ലില്ലിയുടെ സംവിധായകന്‍

തന്റെ സിനിമയിലെ അപകടരംഗത്തില്‍ ഡ്യൂപ്പായി ഇറങ്ങി അപകടത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റി ഞെട്ടിച്ചിരിക്കുകയാണ് പ്രശോഭ്
'നിങ്ങളോക്കെ കാരണം റീടേക്ക് പോയി, രണ്ടാമത്തെ പ്രാവശ്യം നല്ല ഇടിയും കിട്ടി'; അപകടരംഗം ഷൂട്ട് ചെയ്യാന്‍ ഹെല്‍മറ്റും വെച്ച് ഡ്രൈവിങ് സീറ്റില്‍ ഇരുന്ന് ലില്ലിയുടെ സംവിധായകന്‍

ദ്യത്തെ സിനിമയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും സംവിധായകന്‍ തയാറാകും എന്നു കേട്ടിട്ടില്ലേ. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് കാണിച്ചു തരികയാണ് ലില്ലിയുടെ സംവിധായകന്‍ പ്രശോഭ് വിജയന്‍. തന്റെ സിനിമയിലെ അപകടരംഗത്തില്‍ ഡ്യൂപ്പായി ഇറങ്ങി അപകടത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റി ഞെട്ടിച്ചിരിക്കുകയാണ് പ്രശോഭ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകള്‍ സംവിധായകന്‍ തന്നെയാണ് പുറത്തുവിട്ടത്. 

അപകടരംഗത്തിലെ റിസ്‌ക് മനസിലാക്കിയാണ് പ്രശോഭ് തന്നെ ഡ്യൂപ്പായി ഇറങ്ങിയത്. തലയില്‍ ഹെല്‍മെറ്റും വെച്ച് കാറിന്റെ ഡ്രൈവിങ്  സീറ്റിലേക്ക് കയറി ഇരുന്നായിരുന്നു അദ്ദേഹം ഷൂട്ടിന് ഇറങ്ങിയത്. എന്നാല്‍ ആദ്യം ഷൂട്ട് ചെയ്തപ്പോള്‍ സംവിധായകന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാന്‍ ഫെയ്മിലേക്കേ് കയറി വന്നവര്‍ കാരണം രണ്ടാമതും അപകടം ഷൂട്ട് ചെയ്യേണ്ടതായി വന്നു. തന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അപകടത്തിന്റെ രംഗങ്ങള്‍ പ്രശോഭ് പങ്കുവെച്ചത്. 

'ലില്ലിയുടെ ഷൂട്ട് തുടങ്ങി പതിനഞ്ചാമത്തെ ദിവസം ഒരു ആക്‌സിഡെന്റ് സീന്‍ ഉണ്ടായിരുന്നു ഷൂട്ട് ചെയ്യാന്‍ . എന്നെ ആരോക്കയോ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച, കെട്ടിപ്പിടിച്ച , ബഹുമാനിച്ച ദിവസം . ലില്ലിയിലെ എന്റെ പ്രിയപ്പെട്ട ദിവസം .

സ്വപ്നമാണ് വലുത്, ആ കാറിലിരുന്ന് ഇടി കൊണ്ടതും , കിട്ടിയ വേദനയൊന്നും പുറത്ത് കാണിക്കാതെ ഓടി പോയി shot okay ആണോ എന്ന് നോക്കിയതും എന്നെ ഞാനാക്കിയതും കുറേ ഏറെ സ്വപ്നങ്ങള്‍ തന്നെയാണ് !!!.

അടുത്ത ദിവസം രാവിലെ ഷൂട്ടിന് വന്നപ്പോള്‍ കുറച്ചു പേരൊക്കെ എഴുന്നേറ്റ് നിന്നു , എന്തെങ്കിലും കുഴപ്പം ഉണ്ടോ , വേദനയുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു .. മഹേഷിന്റെ പ്രതികാരത്തിലെ മൂപ്പരുടെ ചിരി തന്നെയായിരുന്നു എന്റെ മറുപടിയും .

ആദ്യത്തെ ഷോട്ട് നശിപ്പിച്ചുകൊണ്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കാന്‍ ഓടി വന്നവരോടു ഇപ്പോളും ദേഷ്യം തന്നെയാണ്. നിങ്ങളൊക്കെ കാരണം retake പോയി , രണ്ടാമത്തെ പ്രാവശ്യവും നല്ല ഇടിയും കിട്ടി . ഇത് വായിച്ചിട്ട് ആരും പോയി accident സ്‌കീന്‍ ഷൂട്ട് ചെയ്യാന്‍ നില്‍ക്കണ്ട ..പകരം എന്താണോ സ്വപ്നങ്ങള്‍ അതിന് വേണ്ടി ഏത് അറ്റം വരെ പോകേണ്ടി വന്നാലും പോയി അത് സ്വന്തമാക്കിയിട്ട് ഇവിടെ തിരിച്ച് come on' പ്രശോഭ് കുറിച്ചു. 

സംയുക്ത മേനോന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വ്യത്യസ്തമായ പോസ്റ്ററും ട്രെയ്‌ലറും കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ലില്ലിയുടെ അണിയറപ്രവര്‍ത്തകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com