'പെട്ടെന്നാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നത്. വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീണു' ; കുളുവിലെ പ്രളയദുരന്തം വിശദീകരിച്ച് കാർത്തി

വഴിയില്‍ കുടുങ്ങിയ കാര്‍ത്തി കഴിഞ്ഞദിവസം രാത്രിയാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്
'പെട്ടെന്നാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നത്. വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീണു' ; കുളുവിലെ പ്രളയദുരന്തം വിശദീകരിച്ച് കാർത്തി

ചെന്നൈ : ഉത്തരേന്ത്യയിലെ കനത്ത മഴയിൽ കുളു-മണാലിയിൽ കുടുങ്ങിയ നടൻ കാർത്തി ചെന്നൈയിൽ തിരിച്ചെത്തി. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി കഴിഞ്ഞദിവസം രാത്രിയാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. 

'മഴയുടെയും മഞ്ഞുവീഴ്ചയുടെയും പശ്ചാത്തലത്തിൽ ചില സീനുകൾ എടുക്കണമായിരുന്നു. അവിടെ ഞങ്ങൾ എത്തുമ്പോൾ അതിനു പറ്റിയ ശാന്തമായ കാലാവസ്ഥയായിരുന്നു. പെട്ടെന്നാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നത്. വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീഴുന്നുണ്ടായിരുന്നു. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. 4-5 മണിക്കൂറുകളോളം കാറിൽ കുടുങ്ങി. ഇതിന്ശേഷം സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി അടുത്തുള്ള ഗ്രാമത്തിൽ തങ്ങാൻ നിർബന്ധിതനാകുകയായിരുന്നു.' കാർത്തി പറയുന്നു. 

മൂന്ന് ദിവസം മുന്‍പാണ് കാര്‍ത്തി ഷൂട്ടിനായി മണാലിയില്‍ എത്തിയത്. ആറ് ദിവസം മുന്‍പേ ദേവ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മണാലിയിലെത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങി കിടന്നു. അതേസമയം ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരുമടക്കം 140 പേര്‍ മലമുകളില്‍ കുടുങ്ങി കിടക്കുകയാണ്. താൻ സുരക്ഷിതനാണെന്നും ചെന്നൈയിൽ തിരിച്ചെത്തിയെന്നും കാർത്തി പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com