യൂട്യൂബ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മലര്‍ മിസ്: സായ് പല്ലവിയുടെ തെലുങ്ക് ഗാനം മുന്നേറിക്കൊണ്ടിരിക്കുകയാണ് 

15 കോടിയിലധികം പേരാണ് ഈ വീഡിയോ യൂട്യൂബില്‍ കണ്ടത്.
യൂട്യൂബ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മലര്‍ മിസ്: സായ് പല്ലവിയുടെ തെലുങ്ക് ഗാനം മുന്നേറിക്കൊണ്ടിരിക്കുകയാണ് 

രൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സായ് പല്ലവി. എന്നാല്‍ ആദ്യത്തെ ചിത്രത്തിന് ശേഷം മലയാളത്തില്‍ അത്രകണ്ട് തിളങ്ങാന്‍ സായ്ക്ക് കഴിഞ്ഞില്ല. പക്ഷേ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികമാരിലൊരാളായി മാറിയത്. താരത്തിനിപ്പോള്‍ മറ്റ് ഭാഷകളില്‍ കൈനിറയെ ചിത്രങ്ങളുണ്ട്.  

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ ഗാനങ്ങളെയും കടത്തി വെട്ടിയാണ് സായ് പല്ലവിയും വരുണ്‍ തേജും ഒന്നിച്ചഭിനയിച്ച തെലുങ്കു റൊമാന്റിക്ക് ചിത്രം ഫിദയിലെ വച്ചിന്തേ എന്ന ഗാനം ഇപ്പോള്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 15 കോടിയിലധികം പേരാണ് ഈ വീഡിയോ യൂട്യൂബില്‍ കണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നാല് ലക്ഷത്തിനടുത്ത് ലൈക്കും ഗാനം നേടി കഴിഞ്ഞു. 

ബാഹുബലിയുടെ ആദ്യഭാഗത്തെ കോന്‍ ഹെ വോ എന്ന ഗാനത്തെയും, രണ്ടാംഭാഗത്തിലെ സാഹേരേ ബാഹുബലിയെയും മറികടന്നാണ് ഫിദയിലെ പാട്ട് മുന്നിലെത്തിയത്. കല്യാണത്തോടനുബന്ധിച്ച് നടക്കുന്ന ഗാനരംഗത്തില്‍ സായ് പല്ലവിയുടെ നൃത്തം തന്നെയാണ് ഹൈലൈറ്റ്. 2017 സെപ്റ്റംബര്‍ 23നാണ് ഗാനം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. വീഡിയോ ഇറങ്ങിയപ്പോള്‍ തന്നെ സായ് പല്ലവിയുടെ നൃത്തരംഗങ്ങള്‍ക്ക് പ്രശംസ ലഭിച്ചിരുന്നു.

ശേഖര്‍ കമൂലയാണ് ഫിദ സംവിധാനം ചെയ്തത്. ശക്തികാന്ത് കാര്‍ത്തിക്കാണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മധുപ്രിയയും, രാംകിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com