75-ാം വയസ്സില്‍ സംഘട്ടനരംഗങ്ങള്‍ ബിഗ് ബിക്ക് അത്ര എളുപ്പമല്ല; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനില്‍ നേരിട്ട വെല്ലുവിളികള്‍ അമിതാഭ് തുറന്നുപറയുന്നു. 

പടച്ചട്ട ഉപയോഗിക്കുന്നതായിരുന്നു അമിതാഭ് ചിത്രീകരണത്തിനിടയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുിവിളി. അതോടൊപ്പം വലിയ ആയുധങ്ങളും നീണ്ട മുടിയും കൈകാര്യം ചെയ്യുന്നത് ദുഷ്‌കരം തന്നെയായിരുന്നു
75-ാം വയസ്സില്‍ സംഘട്ടനരംഗങ്ങള്‍ ബിഗ് ബിക്ക് അത്ര എളുപ്പമല്ല; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനില്‍ നേരിട്ട വെല്ലുവിളികള്‍ അമിതാഭ് തുറന്നുപറയുന്നു. 

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ അമിതാഭ് ബച്ചന്റെ ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബിഗ് ബി ആരാധകര്‍. എന്നാല്‍ 75-ാം വയസ്സില്‍ ചിത്രത്തിലെ സംഘട്ടനരംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും അഭിനയിക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് അമിതാഭ് തുറന്നുപറയുന്നു. 

സ്റ്റണ്ടുകള്‍ അവതരിപ്പാക്കാനുള്ള പ്രായമല്ല തന്റേതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് വിക്ടര്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് അത്തരം രംഗങ്ങളില്‍ താന്‍ അഭിനയിച്ചതെന്നും അമിതാഭ് പറയുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും പരിക്കുകള്‍ ഭേദമാക്കാത്തതുമൂലം ഇപ്പോഴും ഡോക്ടറെ സന്ദര്‍ശിക്കുകയാണ് താനെന്നും തമാശരൂപേണ അമിതാഭ് പറയുന്നു.

പടച്ചട്ട ഉപയോഗിക്കുന്നതായിരുന്നു അമിതാഭ് ചിത്രീകരണത്തിനിടയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുിവിളി. അതോടൊപ്പം വലിയ ആയുധങ്ങളും നീണ്ട മുടിയും കൈകാര്യം ചെയ്യുന്നത് ദുഷ്‌കരം തന്നെയായിരുന്നു. തുടക്കത്തില്‍ ഇരുമ്പുകൊണ്ടുള്ള പടച്ചട്ടയാണ് ഉപയോഗിച്ചിരുന്നതെന്നും ഭാഗ്യത്തിന് പിന്നീട് ലെതര്‍ കൊണ്ടുള്ളത് ഉപയോഗിക്കാന്‍ കഴിഞ്ഞെന്നും അമിതാഭ് പറഞ്ഞു. ലെതര്‍ കൊണ്ടുള്ള പടച്ചട്ടയും ഏകദേശം 30-40 കിലോ ഭാരമുള്ളതാണ്. അതും ഉപയോഗിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതിനുപുറമെ രണ്ട് വാളും ഒരു തലപ്പാവും അമിതാഭിന്റെ വേഷത്തിന്റെ ഭാഗമായിരുന്നു. ഇതിനെല്ലാം പുറമെ നീണ്ട മുടിയും. 

1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണിത്. 210 കോടിയാണ് ബജറ്റ്. നവംബര്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും. ആമിര്‍ ഖാനും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഒപ്പം കത്രീനകൈഫ്, ദംഗല്‍ ഫെയിം ഫാത്തിമ സന ഷൈഖ് എന്നിവരും എത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com