ഞാൻ ഡബ്ല്യുസിസി അംഗമാണ്, ഡബ്യുസിസി ഒരു അസുഖമല്ല: സൗമ്യ സദാനന്ദൻ 

സ്വന്തം ക്രിയേറ്റിവിറ്റി സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്ക്കാൻ വളരെയധികം ആഗ്രഹം ഉള്ളതുകൊണ്ടാണ് പലരെയും ശത്രുക്കളാക്കിക്കൊണ്ട് സിനിമയിൽ തന്നെ തുടരുന്നതെന്ന് പുതുമുഖ സംവിധായിക സൗമ്യ സദാനന്ദൻ
ഞാൻ ഡബ്ല്യുസിസി അംഗമാണ്, ഡബ്യുസിസി ഒരു അസുഖമല്ല: സൗമ്യ സദാനന്ദൻ 

സ്വന്തം ക്രിയേറ്റിവിറ്റി സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്ക്കാൻ വളരെയധികം ആഗ്രഹം ഉള്ളതുകൊണ്ടാണ് പലരെയും ശത്രുക്കളാക്കിക്കൊണ്ട് സിനിമയിൽ തന്നെ തുടരുന്നതെന്ന് പുതുമുഖ സംവിധായിക സൗമ്യ സദാനന്ദൻ. ഞങ്ങൾക്കു സിനിമ ചെയ്യണം. അതു ചെയ്യാതെ പറ്റില്ല എന്നുള്ളതുകൊണ്ട് അതിനായി ഇറങ്ങിത്തിരിക്കുന്നു, സൗമ്യ പറഞ്ഞു. ഡബ്യുസിസി ഒരു അസുഖമല്ലെന്നും മറ്റാരെയും പോലെ  സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും സൗമ്യ കുട്ടിച്ചേർത്തു.

താൻ ഡബ്ലൂസിസി അം​ഗമാണെന്നും വളരെ ജനാധിപത്യ സ്വഭാവമുള്ള ഒരു കൂട്ടായ്മയാണ് ഡബ്യൂസിസിയെന്നും സൗമ്യ പറഞ്ഞു. 18 പേർ ചേർന്നാണ് ഇതു തുടങ്ങിയത്. അവർക്ക് 18 അഭിപ്രായങ്ങളുണ്ടാകാം. അതു ചർച്ചയാകാറുണ്ട്. ചോദ്യം ചെയ്യപ്പെടാറുണ്ട്. തുടക്കത്തിലെ ആവേശത്തിൽ ആളിക്കത്തി കെട്ടു പോകാൻ വേണ്ടിയല്ല ഈ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. അത് ഇനിയും വളരും. എനിക്ക് ഉറപ്പുണ്ട്, സൗമ്യ പറഞ്ഞു.

മലയാള സിനിമയുടെ സാങ്കേതികരംഗത്ത് അധികം സ്ത്രീകളുണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങിയിരിക്കുന്നെന്നും സൗമ്യ പറഞ്ഞു. വസ്ത്രാലങ്കാരം, മെയ്ക്കപ്പ്, ക്യാമറ എന്നിവയിലെല്ലാം സ്ത്രീകൾ സജീവമായി കടന്നു വരുന്നുണ്ടെന്ന് സൗമ്യ അബിപ്രായപ്പെട്ടു. കൃത്യമായ കണക്കുക്കൂട്ടലുകളോടെയാണ് ഡബ്ല്യുസിസി മുന്നോട്ടു പോകുന്നത്. ഇപ്പോഴുള്ളവർക്കു മാത്രമായല്ല ഇനി വരാനുള്ളവർക്കും കൂടിയാണ് ഡബ്ല്യുസിസി സംസാരിക്കുന്നത്. ആദ്യ ചിത്രം മാം​ഗല്യം തന്തുനാനെയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് സൗമ്യ ഡബ്ലൂസിസിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com