'നല്ല ചിത്രങ്ങള്‍ പൊട്ടിക്കാന്‍ ജൂനിയര്‍ ബച്ചന് പ്രത്യേക കഴിവാണ്'; ട്രോളന്റെ വായടപ്പിച്ച് അഭിഷേക് ബച്ചന്‍

പുതിയ ചിത്രം മന്‍മര്‍സിയാന്റെ പരാജയത്തിന് കാരണം അഭിഷേക് ബച്ചനാണെന്ന് ആരോപിച്ച പ്രേക്ഷകന് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് താരം
'നല്ല ചിത്രങ്ങള്‍ പൊട്ടിക്കാന്‍ ജൂനിയര്‍ ബച്ചന് പ്രത്യേക കഴിവാണ്'; ട്രോളന്റെ വായടപ്പിച്ച് അഭിഷേക് ബച്ചന്‍

സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമാണ് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ ഇടപെടാന്‍ താരം സമയം കണ്ടെത്താറുണ്ട്. തന്നെ ട്രോളുന്നവര്‍ക്ക് നല്ല മറുപടി കൊടുത്ത് വായടപ്പിക്കാനും താരം മിടുക്കനാണ്. ഇപ്പോള്‍ പുതിയ ചിത്രം മന്‍മര്‍സിയാന്റെ പരാജയത്തിന് കാരണം അഭിഷേക് ബച്ചനാണെന്ന് ആരോപിച്ച പ്രേക്ഷകന് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് താരം. 

മന്‍മര്‍സിയാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നെന്നും നല്ല സിനിമകളെ തകര്‍ക്കാനുള്ള അഭിഷേക് ബച്ചന് പ്രത്യേക കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും പറഞ്ഞായിരുന്നു ട്വീറ്റ്. അതികം പേര്‍ക്ക് ഈ കഴിവ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ കിഡ്‌സ് വടാപാവ് സ്റ്റാള്‍ ഇടണമെന്നും ഡോ.ഹര്‍ഷവര്‍ധന്‍ കാലെ പറഞ്ഞു. 

എന്നാല്‍ ഇത് കേട്ട് അഭിഷേക് ബച്ചന്‍ മിണ്ടാതിരുന്നില്ല. ഏന്തെങ്കിലും ആരോപണം ഉന്നയിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ള ഡോക്റ്റര്‍മാര്‍ അതിനെക്കുറിച്ച് പഠിക്കണ്ടേ. നിങ്ങളുടെ രോഗികളോട് നിങ്ങള്‍ അങ്ങനെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും കാര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് ചിത്രത്തിന്റെ സാമ്പത്തികം പഠിക്കണ്ടേ എന്നായിരുന്നു താരത്തിന്റെ ചോദ്യം. വാടാ പാവ് വില്‍ക്കുന്നത് അത്ര മോശം ജോലിയല്ലെന്നും മറ്റൊരു പ്രൊഫഷനെ കൊച്ചാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com