പീഡനശ്രമത്തിന് മുന്നില്‍ ഭയപ്പെട്ടില്ല; പതിനെട്ടാം വയസ്സിലെ ദുരനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

പീഡനശ്രമത്തിന് മുന്നില്‍ ഭയപ്പെട്ടില്ല; പതിനെട്ടാം വയസ്സിലെ ദുരനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലയോണ്‍
പീഡനശ്രമത്തിന് മുന്നില്‍ ഭയപ്പെട്ടില്ല; പതിനെട്ടാം വയസ്സിലെ ദുരനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

മുംബൈ: പതിനെട്ടാം വയസ്സില്‍ സഹതാരത്തില്‍ നിന്നാണ് തനിക്ക് ആദ്യമായി ലൈംഗിക പീഡനം നേരിട്ടതെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത താരം സണ്ണി ലയോണ്‍. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ െവളിപ്പെടുത്തല്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്നതും നടന്നതുമായ അതിക്രമങ്ങള്‍ അവര്‍ തന്നെ വിളിച്ചു പറയുന്ന മീ ടു ക്യാമ്പയിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.ഹാര്‍വി വെയിസ്റ്റിനെതിരേ നടിമാര്‍ തുടങ്ങിവച്ച ക്യാംപെയിന്‍ പിന്നീട് ചലച്ചിത്ര മേഖലയിലും പുറത്തും പലരും എറ്റെടുക്കുകയായിരുന്നു

പതിനെട്ടാമത്തെ വയസ്സില്‍ തന്നെ പീഡിപ്പിക്കാന്‍ സഹതാരം ശ്രമിച്ചെന്നാണ് സണ്ണി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്നെപീഡിപ്പിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് സണ്ണി പുറത്തുവിട്ടിട്ടില്ല. അയാളുമായി നിയമയുദ്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താത്തതെന്ന് അവര്‍ വ്യക്തമാക്കി. സഹതാരത്തിന്റെ പീഡനശ്രമത്തിന് മുന്നില്‍ ഭയപ്പെട്ടില്ലെന്നും അയാളെ മാറ്റിനിര്‍ത്തണമെന്ന് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

കരണ്‍ജീത്ത് കൗര്‍, ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവം വ്യക്തമായി പറയുന്നുണ്ടെന്നും സണ്ണി പറഞ്ഞു. സണ്ണിയുടെ വെളിപ്പെടുത്തലോടെ മീ ടു ക്യാമ്പയിന്‍ വീണ്ടും ബോളിവുഡില്‍  സജീവമാകുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com