'ഇത് എന്റെ പഠനകാലം'; ലൂസിഫറിന്റെ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th September 2018 11:10 AM |
Last Updated: 28th September 2018 11:10 AM | A+A A- |
തന്റെ സ്വപ്‌ന സിനിമയുടെ പിറകെയാണ് ഇപ്പോള്‍ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. തന്റെ സ്വപ്‌ന സിനിമയില്‍ നിന്നുള്ള അനുഭവത്തെക്കുറിച്ച് ആരാധകരോട് മനസ് തുറക്കുകയാണ് പൃഥ്വിരാജ്. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും തീവ്രവുമായ പഠനകാലമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് പൃഥ്വിരാജ് അനുഭവം പങ്കുവെച്ചത്.
'ഒരാഴ്ചയും കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്. ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്'. പൃഥ്വിരാജ് കുറിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവിടും' പൃഥ്വിരാജ് കുറിച്ചു.
വലിയ താരനിരയെയാണ് തന്റെ ആദ്യ ചിത്ത്രതില്‍ പൃഥ്വിരാജ് അണിനിരത്തിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.