ഇത്തവണ 'ഏഷ്യന്‍ മേള';ഐഎഫ്എഫ്‌കെ ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്ക് നടത്തും: ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും

കേരള രാജ്യാന്തര ചലച്ചിത്ര മേള സ്വന്തം നിലയ്ക്ക് നടത്തുമെന്ന് ചലച്ചിത്ര അക്കാദമി
ഇത്തവണ 'ഏഷ്യന്‍ മേള';ഐഎഫ്എഫ്‌കെ ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്ക് നടത്തും: ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള സ്വന്തം നിലയ്ക്ക് നടത്തുമെന്ന് ചലച്ചിത്ര അക്കാദമി. സ്‌പോണ്‍സര്‍മാരെ കണ്ടെത്തുമെന്നു അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. ഡിസംബര്‍ 7മുതല്‍ 13വരെയാകും മേള നടത്തുക. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കും. ഏഷ്യന്‍ ജൂറികള്‍ക്കും സിനിമകള്‍ക്കും പ്രാധാന്യം നല്‍കാനാണ് തീരുമാനം. സിനിമയെയും അണിയറ പ്രവര്‍ത്തകരെയും ജൂറികളെയും എത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് കുറയ്ക്കാനാണ് ഇത്. 

മൂന്നക്കോടി അടിസ്ഥാന ബജറ്റില്‍ ചെലവ് ചുരുക്കാനാണ് ധാരണം. ഇതില്‍ രണ്ടുകോടി ഡെലിഗേറ്റ് പാസ് കളക്ഷനിലൂടെയും ഒന്നരക്കോടി സ്‌പോണ്‍സര്‍മാരിലൂടെയും കണ്ടെത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെക്രട്ടറിയും ഇന്നലെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനെ കണ്ട് ചര്‍ച്ച നടത്തി. 

അടുത്തയാഴ്ച മുതല്‍ സെലക്ഷന്‍ ജൂറി സിനിമകള്‍ കണ്ടുതുടങ്ങും. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇത്തവണയില്ല. പത്തുലക്ഷമാണ് ഇതിന്റെ തുക. ലോകസിനിമ,കോംപറ്റീഷന്‍,ഇന്ത്യന്‍ സിനിമ,മലയാള സിനിമ എന്നീ പാക്കേജുകള്‍ മാത്രമാകും ഇത്തവണയുണ്ടാകുക. പുരസ്‌കാരം പ്രധാന കാറ്റഗറിക്ക് മാത്രമാക്കി ചുരുക്കാനും ഉദ്ഘാടന,സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും ധാരണയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com