'തല്ലിപ്പൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കും നന്ദി'; രാമലീല റിലീസ്‌ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം

തന്റെ ആദ്യ ചിത്രം വിജയമാക്കിയവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി
'തല്ലിപ്പൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കും നന്ദി'; രാമലീല റിലീസ്‌ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം

ലിയ വിവാദങ്ങള്‍ക്കിടയിലാണ് ദിലീപ് നായകനായെത്തിയ രാമലീല തീയെറ്ററുകളില്‍ എത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമയുടെ റിലീസും നീണ്ടുപോയി. ദിലീപ് പുറത്തിറങ്ങിയതോടെയാണ് സിനിമയും വെളിച്ചം കണ്ടത്. അപ്പോഴേക്കും ചിത്രത്തിനെതിരേ ഹേറ്റ് കാമ്പെയ്‌നും ആരംഭിച്ചു. രാമലീല ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ എല്ലാ എതിര്‍പ്പുകളേയും പ്രചാരണങ്ങളെ മറികടന്ന് ചിത്രം മികച്ച മുന്നേറ്റം നടത്തി. വലിയ വിജയമാണ് ചിത്രം നേടിയത്. ഇന്ന് ഒരു വര്‍ഷം തിരയുകയാണ് ചിത്രം റിലീസ് ചെയ്തിട്ട്. തന്റെ ആദ്യ ചിത്രം വിജയമാക്കിയവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി. 

തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അരുണ്‍ ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും നന്ദി പറഞ്ഞത്. കണ്ണീരിന്റെ നനവോടെയല്ലാതെ ഈ ദിവസം ഓര്‍ക്കാനാവില്ലെന്നും തീയെറ്റര്‍ തല്ലിപ്പൊളിക്കുമെന്ന് അക്രോശങ്ങള്‍ക്ക് നടുവിലേക്ക് ചങ്കിടിപ്പോടെയാണ് ചിത്രം കൊണ്ടുവന്നതെന്നും അദ്ദേഹം ഓര്‍മിച്ചു. ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകളും അദ്ദേഹം പോസ്റ്റ് ചെയ്തു. 

അരുണ്‍ ഗോപിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

സ്‌പെറ്റംബര്‍ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങള്‍ക്കും തിയേറ്റര്‍ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങള്‍ക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം...!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നല്‍കി അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാല്‍ തീരാത്ത കടപ്പാടുകള്‍ക്കു നടുവില്‍ ഇതാ ഒരു വര്‍ഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകള്‍ക്കു തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കു ബഹിഷ്‌കരിക്കാന്‍ നിര്ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നല്‍കിയ ഈ വിജയത്തിന് !!!  
സ്‌നേഹപൂര്‍വ്വം....
അരുണ്‍ ഗോപി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com