പാതി മറച്ച മുഖവുമായി ആദ്യ ചിത്രം; ഇന്‍സ്റ്റയില്‍ താരമാകാന്‍ മഞ്ജുവാര്യര്‍ 

പാതി മുഖം കാണിച്ചുകൊണ്ടുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് വരുന്നത്
പാതി മറച്ച മുഖവുമായി ആദ്യ ചിത്രം; ഇന്‍സ്റ്റയില്‍ താരമാകാന്‍ മഞ്ജുവാര്യര്‍ 

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മഞ്ജു വാര്യര്‍. ഫേയ്‌സ്ബുക്കിലും ട്വിറ്ററിലും താരത്തിന് അക്കൗണ്ടുണ്ട്. എന്നാല്‍ യുവാക്കളുടെ പ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി മാറിക്കൊണ്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാമില്‍ താരം ഇതുവരെ തിരിഞ്ഞു നോക്കിയിരുന്നില്ല. തന്റെ സഹതാരങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിനെ ആരാധകരുമായി സംവദിക്കാനുള്ള പ്രധാന മാധ്യമമായി എടുത്തപ്പോഴും മഞ്ജു ഇതില്‍ നിന്ന് അകന്നു നിന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലും താരമാവാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ മഞ്ജു. 

താരം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. പാതി മുഖം കാണിച്ചുകൊണ്ടുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് വരുന്നത്. നിരവധി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മഞ്ജുവിന്റെ പേരിലുണ്ട്. അതിനോടെല്ലാം മത്സരിച്ച് വേണം മഞ്ജുവാര്യറിന് ഇന്‍സ്റ്റഗ്രാം പിടിക്കാന്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier) on

മലയാളത്തിലെ യുവ താരങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, പാര്‍വതി, റിമാ കല്ലിങ്കല്‍ എന്നിവരെല്ലാം ആരാധകരോട് സംവദിക്കുന്നത് ഇന്‍സ്റ്റയിലൂടെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com