'സ്ത്രീകളുടെ തുറന്ന് പറച്ചില്‍ ചൂഷണങ്ങളെ അവസാനിപ്പിക്കട്ടെ' ;  'മീ ടൂ' ക്യാംപെയിന് പിന്തുണയുമായി ആശാ ഭോസ്ലെ 

നേരിടേണ്ടി വന്ന ലൈംഗീക അക്രമങ്ങളെ സ്ത്രീകള്‍ തുറന്ന് പറയുന്നത് സംബന്ധിച്ച 'മീ ടൂ' ക്യാംപെയിന്‍ തുടരുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അവര്‍
'സ്ത്രീകളുടെ തുറന്ന് പറച്ചില്‍ ചൂഷണങ്ങളെ അവസാനിപ്പിക്കട്ടെ' ;  'മീ ടൂ' ക്യാംപെയിന് പിന്തുണയുമായി ആശാ ഭോസ്ലെ 

മുംബൈ: അനീതിക്കെതിരെ  ശബ്ദമുയര്‍ത്തി സ്ത്രീകള്‍ മുന്നോട്ട് വരുന്നതില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് പ്രശസ്ത ഗായിക ആശാ ഭോസ്ലെ. ചലച്ചിത്രതാരം മാധുരി ദിക്ഷീതുമൊത്ത് മുബൈയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് സത്രീകളുടെ തുറന്ന് പറച്ചിലുകള്‍ സമൂഹത്തില്‍ ഉണ്ടായ നല്ല മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയത്.

ഇത്തരം തുറന്ന പറച്ചിലുകള്‍ ഇല്ലാതിരിക്കുന്നത് കൊണ്ടാണ് ചൂഷണം നടക്കുന്നതെന്നും  പ്രശ്‌നങ്ങള്‍ പൊതുവിടങ്ങളില്‍  അവതരിപ്പിക്കുന്നത് നല്ല കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഒരേ സമയം ഗായികയും കുടുംബിനിയുമായിരുന്നു. കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ കുടുങ്ങിപ്പോകരുതെന്നും കരിയര്‍ മുന്നോട്ട് കൊണ്ടു കൊണ്ടുപോവണമെന്നും അവര്‍ പറഞ്ഞു. 

നേരിടേണ്ടി വന്ന ലൈംഗീക അക്രമങ്ങളെ സ്ത്രീകള്‍ തുറന്ന് പറയുന്നത് സംബന്ധിച്ച 'മീ ടൂ' ക്യാംപെയിന്‍ തുടരുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അവര്‍. പ്രശസ്ത സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നാനാ പടേക്കറില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ബോളിവുഡ് താരം തനുശ്രീ ദത്ത കഴിഞ്ഞ ദിവസം നടത്തിയിരുന്നു. 'ഹോണ്‍ ഓക്കെ പ്ലീസ' എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദുരനുഭവം നേരിട്ടെന്ന തനുശ്രീയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്നും താന്‍ ദൃക്‌സാക്ഷിയാണെന്നും വ്യക്തമാക്കി മാധ്യമപ്രവര്‍ത്തകയായ ജാനിസ് സെക്വിറയും രംഗത്തെത്തിയിരുന്നു. 

 ഫര്‍ഹാന്‍ അക്തര്‍, സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ നേരത്തേ മീ ടൂ ക്യാംപെയിന്റെ ഭാഗമായി തുറന്ന് പറച്ചിലുകള്‍നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com