അല്ലിയെ ചുമലിലേറ്റി പൃഥ്വി; ഡാഡി കൂൾ ചിത്രം പങ്കുവച്ച് സുപ്രിയ‌ 

'ദാദായും അല്ലിയും' എന്നാണ് ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്
അല്ലിയെ ചുമലിലേറ്റി പൃഥ്വി; ഡാഡി കൂൾ ചിത്രം പങ്കുവച്ച് സുപ്രിയ‌ 

ച്ഛനൊപ്പം തന്നെ ആരാധകരുണ്ട് നടൻ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് എന്നുപറഞ്ഞാലും തെറ്റില്ല, കാരണം അത്രയധികം പേരാണ് അലംകൃതയുടെ വിശേഷങ്ങളും ചിത്രങ്ങളും കാണാനായി കാത്തിരിക്കുന്നത്. പൃഥ്വിയും ഭാര്യ സുപ്രിയയും മകളെക്കുറിച്ച് സമൂഹമാധ്യമങ്ങലിലൂടെ പങ്കുവയ്ക്കുന്ന ചെറിയ കാര്യം പോലും ശ്രദ്ധിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്‌.

ബോളിവുഡിലെ താരമക്കളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിറയുന്ന പോസ്റ്റുകളുമായി താരതമ്യപ്പെടുത്തിയാൽ അല്ലിയെക്കുറിച്ച് അധികമൊന്നും ഇവർ ഷെയർ ചെയ്യാറില്ല. എങ്കിലും മകളുടെ ജന്മദിനവും ആദ്യമായി സ്കൂളിൽ പോകുന്നതുമെല്ലാം  ഇരുവരും  ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇത്തവണ അലംകൃതയെ ചുമലിലേറ്റി പൃഥ്വി നടന്ന് പോകുന്ന ഒരു ചിത്രമാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ദാദായും അല്ലിയും' എന്നാണ് ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്.

ലൂസിഫറിന്റെ ചിത്രീകരണതിരക്കുകൾക്കിടയിലും മകൾക്കായി സമയം നീക്കിവയ്ക്കുന്ന അച്ഛനെയാണ് ആരാധകർ നേക്കികണ്ടത്. ഡാഡ് വിത്ത് ഹിസ് എയിഞ്ചെൽ, ഡാഡി കൂൾ എന്നിങ്ങനെ സുപ്രിയയുടെ പോസ്റ്റിൽ കമന്റുകളും നിറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com