'അവന്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെയാണ്': ലൂസിഫറിനെക്കുറിച്ച് മുരളി ഗോപി

'നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിവധി സവിശേഷതകള്‍ മോഹന്‍ലാലിന്‍ ഉണ്ട്. അതെല്ലാം ലൂസിഫറിലും ഉണ്ടായിരിക്കും'
'അവന്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെയാണ്': ലൂസിഫറിനെക്കുറിച്ച് മുരളി ഗോപി

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ലൂസിഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം അവസാനഘട്ടത്തിലാണ്. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രം മാസായിരിക്കും എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സിനിമയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ ലൂസിഫറിന്റെ പ്രത്യേകതകളെക്കുറിച്ച് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. 

ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെയാണെന്നാണ് മുരളി ഗോപി പറയുന്നത്. രാഷ്ട്രീയം മാത്രമല്ല മറ്റ് പലതും ചിത്രത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിവധി സവിശേഷതകള്‍ മോഹന്‍ലാലിന്‍ ഉണ്ട്. അതെല്ലാം ലൂസിഫറിലും ഉണ്ടായിരിക്കും. ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെയാണെന്നും ബാക്കിയെല്ലാം സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദ്യമായി സംവിധായക വേഷം അണിയുന്ന പൃഥ്വിരാജിനെ പുകഴ്ത്താനും മുരളി ഗോപി മറന്നില്ല. തിരക്കഥ മുഴുവന്‍ മനപാഠമാക്കി പൃഥ്വിരാജ് എന്ന സംവിധായകന്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പൃഥ്വിരാജിന്റെ സ്വപ്‌ന ചിത്രമാണിത്. 

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com