മുകേഷ് ആദ്യമായി ഒരു ചരിത്രകഥാപാത്രമാകുന്നു: മരയ്ക്കാറില്‍ സാമൂതിരിയായെത്തുന്നത് മുകേഷ്

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് മുകേഷ് അഭിനയിക്കുന്നത്. 
മുകേഷ് ആദ്യമായി ഒരു ചരിത്രകഥാപാത്രമാകുന്നു: മരയ്ക്കാറില്‍ സാമൂതിരിയായെത്തുന്നത് മുകേഷ്

ത്രയും കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ നടന്‍ മുകേഷ് ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ അതിശയം തോന്നുന്നുണ്ടോ? എങ്കില്‍ അത് സത്യമാണ് മുകേഷ് ചരിത്ര സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമായാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് മുകേഷ് അഭിനയിക്കുന്നത്. 

കോഴിക്കോട് ഭരണാധികാരിയായിരുന്ന സാമൂതിരുയുടെ വേഷത്തിലാണ് മുകേഷ് ചിത്രത്തില്‍ എത്തുക. ആദ്യമായാണ് ഒരു ചരിത്ര കഥാപാത്രമായി മുകേഷ് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. കല്ല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് മഞ്ജു വാര്യര്‍ എന്നിവരാണ് നായികമാരാവുന്നത്. തമിഴ് താരം അര്‍ജുനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

ചിത്രത്തില്‍ മധു, നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സിദ്ധിഖ് ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ് താരം പ്രഭു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം നൂറു കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. 

സാബു സിറിലാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായുള്ള വമ്പന്‍ സെറ്റുകള്‍ ഹൈദരാബാദില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. നേരത്തെ ചരിത്രവും ഇമാജിനേഷനും കൂടികലര്‍ന്നതായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com