'രാവിലെ മാല കഴുത്തിലിട്ട് ആഞ്ഞ് കറക്കുന്നത് ശരീരത്തിന് വളരെ നല്ലതാ...'; വൈറലായി അക്ഷയ് കുമാറിന്റെ വ്യായാമ മുറ

ഫിറ്റ് ഇന്ത്യ എന്ന ഹാഷ്ടാഗിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
'രാവിലെ മാല കഴുത്തിലിട്ട് ആഞ്ഞ് കറക്കുന്നത് ശരീരത്തിന് വളരെ നല്ലതാ...'; വൈറലായി അക്ഷയ് കുമാറിന്റെ വ്യായാമ മുറ

കൂറ്റന്‍ മാല കഴുത്തിലിട്ട് ആഞ്ഞ് കറക്കിയിട്ടുണ്ടോ? രാവിലെ ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. നടന്‍ അക്ഷയ് കുമാറിന്റെ എക്‌സസൈസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൗസ്ഫുള്‍ 4 ന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജയ്‌സെല്‍മെറില്‍ എത്തിയ നടന്റെ വ്യത്യസ്തമായ വ്യായാമമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വലിയ മാല കഴുത്തിലിട്ട് വട്ടം കറക്കുന്നതാണ് വീഡിയോയിലുള്ളത്. 

ഫിറ്റ് ഇന്ത്യ എന്ന ഹാഷ്ടാഗിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ പ്രഭാതങ്ങളുടെ ആരാധകനാണെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയ്‌സെല്‍മെറിലെ പ്രഭാതം വളരെ മനോഹരണ്. ഇന്ന് കഴുത്തിന് വ്യായാമം ചെയ്തു. വെളിയില്‍ നിന്ന് വ്യായം ചെയ്യുന്നത് ശരീരത്തിനും മനസിലും നല്ലതാണെന്നാണ് എന്റെ ചിന്ത. നിങ്ങള്‍ക്ക് എങ്ങനെയാണ്. എന്ന് അക്ഷയ് കുമാര്‍ കുറിച്ചു. എന്തായാലും താരത്തിന്റെ വ്യത്യസ്തമായ വ്യായാമമുറ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com