സംവിധായകന്‍ ശബരിമല ദേവസ്വം ബോര്‍ഡിന് കാശ് കൊടുത്തത് വെറുതെയായില്ല: എന്‍എസ് മാധവന്റെ ട്വീറ്റിന് പിന്നാലെ വൈറലായി ഒരു ഗാനം

ട്വീറ്റ് സമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായത്തോടെ പഴയ തമിഴ് ചിത്രത്തില്‍ നടി പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന ഗാനവും ഇപ്പോള്‍ യൂടൂബില്‍ തരംഗമായിരിക്കുകയാണ്.
സംവിധായകന്‍ ശബരിമല ദേവസ്വം ബോര്‍ഡിന് കാശ് കൊടുത്തത് വെറുതെയായില്ല: എന്‍എസ് മാധവന്റെ ട്വീറ്റിന് പിന്നാലെ വൈറലായി ഒരു ഗാനം

ബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഇതിനോട് പ്രതികരിച്ച് നിരവധി എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. അതില്‍ എന്‍എസ് മാധവന്റെ തെളിവ് സഹിതമുള്ള ഒരു ട്വീറ്റ് സാമാന്യം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 

ശബരിമലയില്‍ യുവതികള്‍ക്ക് നിലനില്‍ക്കുന്ന വിലക്ക് പ്രചീനമായ ആചാരമല്ലെന്നും പണ്ട് കാലത്ത് തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി പതിനെട്ടാം പടിയില്‍ നടി നൃത്തം ചെയ്യ്തിട്ടുണ്ടെന്നുമായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്. ഈ ട്വീറ്റ് സമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായത്തോടെ പഴയ തമിഴ് ചിത്രത്തില്‍ നടി പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന ഗാനവും ഇപ്പോള്‍ യൂടൂബില്‍ തരംഗമായിരിക്കുകയാണ്.

സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് എന്‍എസ് മാധവന്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വിലക്കിയിട്ട് അധിക കാലം ആയിട്ടില്ലെന്നും 1990 ലാണ് കേരള ഹൈക്കോടതി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ട്വീറ്ററില്‍ കുറിച്ചത്. ഹൈക്കോടതിയുടെ വിലക്കിന് മുന്‍പ് ശബരിമലയില്‍ സിനിമാ ചിത്രീകരണം നടന്നിട്ടുണ്ടെന്നും യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

'നമ്പിനാല്‍ കെടുവതില്ലൈ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് തമിഴ് നടി ജയശ്രീ ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്ന് നൃത്തം ചെയ്തത്. സഹനായികയായി സുധാചന്ദ്രനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തുന്ന ദൃശ്യങ്ങളും സിനിമയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com