''എണ്‍പത് കിലോ ഭാരമുണ്ടായിരുന്ന എനിക്കിത് സാധിക്കുമെങ്കില്‍, നിങ്ങള്‍ക്കും കഴിയും''

റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നര്‍ഗീസ് ഫക്രി. 
''എണ്‍പത് കിലോ ഭാരമുണ്ടായിരുന്ന എനിക്കിത് സാധിക്കുമെങ്കില്‍, നിങ്ങള്‍ക്കും കഴിയും''

ടി കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രചോദനമായ സന്ദേശവുമായി നടി നര്‍ഗീസ് ഫക്രി. എന്‍പത് കിലോ ഭാരമുണ്ടായിരുന്ന താന്‍ ഇപ്പോള്‍ 20ഓളം കിലോ കുറച്ചെന്നാണ് താരം പറയുന്നത്. റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നര്‍ഗീസ് ഫക്രി. 

മദ്രാസ് കഫേ, കിക്ക്, സ്‌പൈ, അസര്‍, ഹൗസ് ഫുള്‍ 3 തുടങ്ങി ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ ശരീരഭാരം ക്രമാതീതമായി വര്‍ധിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഭാരം കുറച്ചുവെന്നും നര്‍ഗീസ് പറയുന്നു. 

80 കിലോ ഭാരം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ജീവിതരീതിയില്‍ കൊണ്ടുവന്ന മാറ്റവും അച്ചടക്കവും 20 കിലോയോളം കുറക്കാന്‍ സാഹായിച്ചുവെന്നും നര്‍ഗീസ് പറയുന്നു. തനിക്കിത് സാധിച്ചുവെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സാധിക്കുമെന്നും ആരാധകരോട് ആഹ്വാനം ചെയ്യുകയാണ് നടി.

മനസ്സില്‍ നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക, ശരീരത്തിന് ആരോഗ്യകരമായ കാര്യങ്ങള്‍ മാത്രം ചെയ്യുക. ഈ യാത്രയില്‍ നിങ്ങള്‍ എനിക്കൊപ്പം ചേരൂ നര്‍ഗീസ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com