ഇന്ന് 14-ാം വിവാഹവാര്‍ഷികം, ഞങ്ങള്‍ക്കിത് എക്‌സ്ട്രാ സ്‌പെഷ്യലെന്ന് ചാക്കോച്ചന്‍ 

14വര്‍ഷത്തെ വിവാഹജീവിതം, ജീവപര്യന്തം പോലും 14 വര്‍ഷമേ ഒള്ളു എന്നായിരുന്നു ചാക്കോച്ചന്റെ വാക്കുകള്‍
ഇന്ന് 14-ാം വിവാഹവാര്‍ഷികം, ഞങ്ങള്‍ക്കിത് എക്‌സ്ട്രാ സ്‌പെഷ്യലെന്ന് ചാക്കോച്ചന്‍ 

വിവാഹത്തിന്റെ 14വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. 2005 ഏപ്രില്‍ രണ്ടാം തിയതിയാണ് ഇരുവരും വിവാഹിതരായത്. ആറ് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 

തമാശകലര്‍ത്തിയ വാക്കകുളിലൂടെയാണ് വിവാഹവാര്‍ഷികത്തിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്. 14വര്‍ഷത്തെ വിവാഹജീവിതം, ജീവപര്യന്തം പോലും 14 വര്‍ഷമേ ഒള്ളു എന്നായിരുന്നു ചാക്കോച്ചന്റെ വാക്കുകള്‍. എന്നാല്‍ തമാശ മാറ്റിനിര്‍ത്തി പ്രിയയ്ക്ക് ആശംസ നേരുകയായിരുന്നു താരം. ഭാര്യയാണ് തന്റെ ജീവിതം എക്‌സ്ട്രാ ഓര്‍ഡിനറിയാക്കിയതെന്ന് ചാക്കോച്ചന്‍ കുറിച്ചു. 

ഈ വിവാഹവാര്‍ഷികം ഇരുവര്‍ക്കും എക്‌സ്ട്രാ സ്‌പെഷ്യലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും ചാക്കോച്ചന്‍ നന്ദിയറിയിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com