'എന്റെ പിള്ളേരെ തൊടുന്നോടാ'; ലൂസിഫറിനെതിരെ പൊലീസ്, മുഖ്യമന്ത്രിക്ക് പരാതി നൽകി

ചിത്രത്തിലെ പോസ്റ്ററാണ് വിവാദമായത്. 'എന്റെ പിള്ളേരെ തൊടുന്നോടാ' എന്ന സംഭാഷണ ശകലത്തോടെയുള്ള പോസ്റ്ററിൽ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമായിരുന്നു
'എന്റെ പിള്ളേരെ തൊടുന്നോടാ'; ലൂസിഫറിനെതിരെ പൊലീസ്, മുഖ്യമന്ത്രിക്ക് പരാതി നൽകി

സൂപ്പർഹിറ്റിലേക്ക് കുതിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിനെതിരെ കേരള പൊലീസ് അസോസിയേഷൻ.  പൊലീസുകാരെ ചിത്രത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നുവെന്നും ഇത് യുവാക്കളിൽ തെറ്റായ സന്ദേശം നൽകുമെന്നുമാണ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ
പരാതിയിൽ പറയുന്നത്. 

ചിത്രത്തിലെ പോസ്റ്ററാണ് വിവാദമായത്. 'എന്റെ പിള്ളേരെ തൊടുന്നോടാ' എന്ന സംഭാഷണ ശകലത്തോടെയുള്ള പോസ്റ്ററിൽ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്. 

അസോസിയേഷൻ അം​ഗങ്ങൾ മുഖ്യമന്ത്രിക്കയച്ച പരാതി ഇങ്ങനെ


‘പൊലീസിനെ മനഃപൂർവം ആക്രമിക്കുന്ന നിരവധി സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ നടന്നുവരുന്നുണ്ട്. മുൻപ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നതെങ്കിൽ നിർഭാഗ്യവശാൽ ഇപ്പോൾ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ െചറിയ തോതിലെങ്കിലും സാധാരണക്കാരയ യുവാക്കൾക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതിൽ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമപോലുളള മാധ്യമങ്ങളുടെ പങ്കുചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നു.

സമൂഹത്തിൽ വലിയ സ്വാധീനമുള്ള ഒരു നടൻ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുന്ന ഇത്തരം ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ നിയമം നടപ്പിലാക്കാൻ ഇറങ്ങുന്ന പൊലീസുദ്യോഗസ്ഥർ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളിൽ ഉണ്ടായാൽ അതിശയപ്പെടാനില്ല. വാഹന പരിശോധനയ്ക്കിടയിൽ വാഹനം നിർത്താതെ പോകുന്നതും പൊലീസുദ്യോഗസ്ഥരെ മനഃപൂർവം വാഹനമിടിപ്പിക്കുന്നതുമായ സംഭവങ്ങൾ വാർത്താകാറുണ്ട്. ഇത്തരത്തിൽ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള നിരവധി പൊലീസുകാർ ചികിത്സയിലുമാണ്.

സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പരസ്യങ്ങൾ അരാചകത്വം ഉണ്ടാക്കുന്നതാണെന്ന് നിസംശയം പറയാൻ സാധിക്കും. സിനിമകളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഹെൽമറ്റോ സീറ്റുബെൽറ്റോ ധരിക്കാതെ വാഹനമോടിക്കുമ്പോഴും കാണിക്കുന്ന മുന്നറിയിപ്പ് പൊലീസുദ്യോഗസ്ഥര്‍ സിനിമയിൽ ആക്രമിക്കപ്പെടുമ്പോഴും കാണിക്കുന്നതിനായുളള നടപടികൾ ഉണ്ടാകേണ്ടതാണ്. സിനിമയിൽ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ പോസ്റ്ററിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതുപോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കേണ്ടതാണ്. അങ്ങനെ വരുമ്പോൾ ഒരുപരിധി വരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളിൽ പ്രചോദിതരാകുന്നത് തടയാൻ കഴിയും. ഇതിനുവേണ്ടിയുള്ള നടപടികൾ കൈക്കൊളളുന്നതിന് അപേക്ഷിക്കുന്നു.’

നേരത്തേ സമാനമായ വിഷയം ചൂണ്ടിക്കാട്ടി ഛായാ​ഗ്രാഹകൻ രാമചന്ദ്രബാബുവും രം​ഗത്തെത്തിയിരുന്നു. പിന്നീട് ആരാധകരുടെ അസഭ്യവർഷത്തെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com