പൊലീസിന്റെ നെഞ്ചില്‍ ചവിട്ടുന്ന മോഹന്‍ലാല്‍ പരസ്യത്തിനെതിരേ പോസ്റ്റിട്ടു; രാമചന്ദ്രബാബുവിനെതിരേ വിമര്‍ശനവുമായി ആരാധകര്‍

പീഡനക്കേസ് ആരോപണം നേരിടുന്ന ഒരാളെ നായകനാക്കുന്നതിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ശ്രമിക്കുന്നത് എന്നാണ് ആരാധകരുടെ മറുചോദ്യം
പൊലീസിന്റെ നെഞ്ചില്‍ ചവിട്ടുന്ന മോഹന്‍ലാല്‍ പരസ്യത്തിനെതിരേ പോസ്റ്റിട്ടു; രാമചന്ദ്രബാബുവിനെതിരേ വിമര്‍ശനവുമായി ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ പോസ്റ്ററിനെ വിമര്‍ശിച്ച് ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. പൊലീസിന്റെ നെഞ്ചത്ത് കാലുവെച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യപോസ്റ്റര്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് രാമചന്ദ്ര ബാബു പറയുന്നത്. എന്നാല്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു പറ്റം ആരാധകര്‍. 

പ്രമുഖ പത്രത്തില്‍ വന്ന പരസ്യത്തിന്റെ ചിത്രം ഉള്‍പ്പടെയാണ് പോസ്റ്റ്. എന്റെ പിള്ളേരെ തൊടുന്നോടാ എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിനൊപ്പമാണ് പരസ്യം. 'പൊലീസിനെയും നിയമത്തിനെയും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന് കുട്ടികള്‍ക്കൊരു നല്ല ഉദാഹരണമാണ് ഈ പരസ്യം. തിയറ്ററുകളില്‍ പോകുമ്പോള്‍ തീര്‍ച്ചയായും കുട്ടികളെ കൊണ്ടുപോകണം.' അദ്ദേഹം കുറിച്ചു. 

പോസ്റ്റ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ദിലീപിനെ നായകനാക്കി പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് രാമചന്ദ്ര ബാബു. പീഡനക്കേസ് ആരോപണം നേരിടുന്ന ഒരാളെ നായകനാക്കുന്നതിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ശ്രമിക്കുന്നത് എന്നാണ് ആരാധകരുടെ മറുചോദ്യം. നൂറി കണക്കിന് ആരാധകരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിവാദമായതിന് പിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com