'മമ്മൂക്കയെ വിളിക്കണം, പക്ഷേ ചീത്തപറയുമോ എന്ന് ലാലിന് പേടി'; ആ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തിയത് ഇങ്ങനെ

ഈ കഥാപാത്രമായി ആദ്യം ആലോചിച്ചിരുന്നത് ജഗതിയെ ആയിരുന്നു. പിന്നീട് മോഹന്‍ലാലാണ് മമ്മൂക്കയെ വിളിക്കാന്‍ ആവശ്യപ്പെടുന്നത്
'മമ്മൂക്കയെ വിളിക്കണം, പക്ഷേ ചീത്തപറയുമോ എന്ന് ലാലിന് പേടി'; ആ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തിയത് ഇങ്ങനെ

മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ മികച്ച വിജയമായിരുന്നു. ചിത്രം ഇപ്പോഴും ആഘോഷമാകുന്നതിന്റെ കാരണം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രം എന്ന രീതിയിലാണ്. മമ്മൂട്ടിയായി തന്നെയാണ് മദ്രാസ് മെയിലില്‍ മമ്മൂക്ക എത്തിയത്. അതിഥിയായിട്ടാണ് എത്തിയതെങ്കിലും ചിത്രത്തില്‍ വളരെ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നു ഇത്. ഈ കഥാപാത്രമായി ആദ്യം ആലോചിച്ചിരുന്നത് ജഗതിയെ ആയിരുന്നു. പിന്നീട് മോഹന്‍ലാലാണ് മമ്മൂക്കയെ വിളിക്കാന്‍ ആവശ്യപ്പെടുന്നത്. മമ്മൂട്ടി സെലിബ്രിറ്റി റോളിലേക്ക് എത്തിയത് എങ്ങനെയെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ്. 

'ജഗതി ശ്രീകുമാറിനെ ആയിരുന്നു ആ കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചിരുന്നത്. കഥയുടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ മോഹന്‍ലാല്‍ ആണ് ഈ റോള്‍ മമ്മൂക്കയെക്കൊണ്ട് ചെയ്യിപ്പിക്കാമോ എന്ന് ചോദിക്കുന്നത്. 'ലാല്‍ നായകനായ സിനിമയില്‍ അദ്ദേഹം അഭിനയിക്കുമോ' എന്നായി ഞാന്‍. ഒന്നു സംസാരിച്ചുനോക്കാന്‍ ലാല്‍ പറഞ്ഞു. എന്നാല്‍ ലാലിനോട് തന്നെ നേരിട്ട് സംസാരിക്കാന്‍ ഞാന്‍ പറഞ്ഞു. മമ്മൂക്കയുടെ ചീത്തവിളി ഭയന്ന് പറയില്ലെന്ന് ലാല്‍ പറഞ്ഞു.' 

മോഹന്‍ലാലിന്റെ അഭിപ്രായത്തെക്കുറിച്ച് സംവിധായകന്‍ ജോഷിയോട് സംസാരിച്ചു. അദ്ദേഹത്തിന് സമ്മതമായിരുന്നെങ്കിലും മമ്മൂട്ടിയെ വിളിക്കാന്‍ ബദ്ധിമുട്ടുണ്ടെന്ന് ജോഷിയും പറഞ്ഞു. ഒടുവില്‍ ഡെന്നീസ് ജോസഫ് തന്നെയാണ് മമ്മൂട്ടിയെ വിളിച്ച് സംസാരിക്കുകയായിരുന്നു. അന്ന് മമ്മൂട്ടിയുടെ അയല്‍ക്കാരനായിരുന്നു അദ്ദേഹം. തന്റെ കൈയിലുള്ള കഥകള്‍ എല്ലാം മമ്മൂട്ടി കേട്ടിട്ടുണ്ട്. 'ജഗതിക്ക് കൊടുക്കാന്‍ ഇരുന്ന റോള്‍ ഒന്ന് ഡെവലെപ് ചെയ്യണമെന്നുണ്ട്. ആ വേഷത്തില്‍ അഭിനയിക്കുമോ?' എന്ന് മമ്മൂട്ടിയെ വിളിച്ച് ചോദിച്ചു. അതിനെന്താ ചെയ്യാലോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ചീത്തവിളിയാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഉത്തരം കേട്ട് ഞെട്ടിപ്പോയെന്നുമാണ് ഡെന്നീസ് ജോസഫ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com