സെറ്റ് സാരി ചുറ്റി സായി പല്ലവി; അതിമനോഹരമെന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ 

നടി അനുപമ പരമേശ്വരനും ഐശ്വര്യ ലക്ഷ്മിയും അടക്കമുള്ളവരും കമന്റ് ചെയ്തിട്ടുണ്ട്
സെറ്റ് സാരി ചുറ്റി സായി പല്ലവി; അതിമനോഹരമെന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ 

കേരള സാരി ചുറ്റിയുള്ള നടി സായി പല്ലവിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ. നടി തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​​​ഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇതിനോടകം വൈറലായത്. അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായുള്ള ചിത്രങ്ങൾക്ക് രണ്ടരലക്ഷത്തിലധികം ആരാധകരാണ് ലൈക്കടിച്ചത്.

താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നടി അനുപമ പരമേശ്വരനും ഐശ്വര്യ ലക്ഷ്മിയും അടക്കമുള്ളവരും കമന്റ് ചെയ്തിട്ടുണ്ട്. 

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന അതിരനാണ് താരത്തിന്റെ പുതിയ ചിത്രം. പ്രേമത്തിനും കലിക്കും ശേഷം മലയാളത്തിലെ സായിയുടെ മൂന്നാമത്തെ ചിത്രമാണ് അതിരൻ. പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. നവാ​ഗതനായ വിവേക് ഒരുക്കുന്ന ചിത്രത്തിൽ സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. സംവിധായകൻ വിവേക് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com