ചെക്ക് കേസ്: നടനും നിര്‍മാതാവുമായ മോഹന്‍ ബാബുവിന് ഒരു വര്‍ഷം തടവ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 05:27 AM  |  

Last Updated: 03rd April 2019 05:27 AM  |   A+A-   |  

mohan-babu

ഹൈദരാബാദ്: ചെക്ക് കേസില്‍ പ്രമുഖ തെലുങ്ക് നടനും സിനിമാ നിര്‍മാതാവുമായ മോഹന്‍ ബാബുവിന് ഒരു വര്‍ഷം തടവ്. തെലുങ്ക് സംവിധായകന്‍ വൈവിഎസ് ചൗധരി നല്‍കിയ കേസിലാണ് ഉത്തരവ്. 

2009ല്‍ പുറത്തിറങ്ങിയ മോഹന്‍ ബാബു നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകനായിരുന്നു വൈവിഎസ്. നല്‍കാമെന്നേറ്റ പ്രതിഫലത്തുകയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് കേസ്് ഫയല്‍ ചെയ്തത്. 1.60കോടി രൂപ പ്രതിഫലം നല്‍കാമെന്നേറ്റെങ്കിലും 1.10 കോടി രൂപ മാത്രമാണ് മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീലക്ഷ്മി പ്രസന്നാ പിക്‌ചേഴ്‌സ് നല്‍കിയത്. 

ബാക്കി 40.50ലക്ഷം രൂപയ്ക്ക് നല്‍കിയ ചെക്ക് മടങ്ങിയ കേസിലാണു വിധി. ഒരു വര്‍ഷം തടവ് ശിക്ഷയ്‌ക്കൊപ്പം പിഴയടക്കം 41.75ലക്ഷം രൂപ നല്‍കണമെന്നും പ്രത്യേക മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.