കോണ്ടത്തിന്റെ പരസ്യത്തില്‍ ഇനി രണ്‍വീര്‍ ഉണ്ടാകില്ല: കാരണം വിവാഹമോ?
By സമകാലികമലയാളം ഡെസ്‌ക് | Published: 04th April 2019 05:30 AM |
Last Updated: 04th April 2019 05:30 AM | A+A A- |

രണ്‍വീര്‍ സിങ് അഭിനയിച്ച പ്രമുഖ ഗര്‍ഭനിരോധന ഉറ ബ്രാന്‍ഡായ ഡ്യൂറെക്‌സ് ഇന്ത്യയുടെ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ പരസ്യത്തിന് ഇഷ്ടംപോലെ വ്യൂവേഴ്‌സും ഉണ്ടായിരുന്നു. എന്നാല്‍ ഇനിമുതല്‍ പരസ്യത്തില്‍ രണ്‍വീര്‍ ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ കാലാവധി അവസാനിക്കുന്നതിനും മുന്‍പ് തന്നെ രണ്‍വീറും ഡ്യൂറെക്‌സും സൗഹാര്‍ദപരമായി വേര്‍പിരിഞ്ഞുവെന്ന് ഫോര്‍ബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദീപികയുമായുള്ള വിവാഹത്തിന് ശേഷം രണ്‍വീറിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചുവെന്നും ഇതിനെത്തുടര്‍ന്ന് പ്രതിഫലത്തുക കുത്തനെ ഉയര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് ഡ്യൂറെക്‌സിന്റെ പരസ്യത്തില്‍ നിന്ന് താരം പിന്‍മാറിയതെന്ന് അഭ്യൂഹങ്ങളുണ്ട്.
രണ്‍വീറിന്റെയും ദീപികയുടെയും വിവാഹത്തിന് ഡ്യൂറെക്‌സ് ഇന്ത്യ ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. ആ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ടായിരുന്നു.