പ്രിയയുടെ ഡാന്‍സിന് ട്രോള്‍; ആദ്യം ട്രോളനെ ട്രോളണമെന്ന് ആരാധകര്‍

ട്രോള്‍ വീഡിയോയ്ക്ക് കൈ അടിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്
പ്രിയയുടെ ഡാന്‍സിന് ട്രോള്‍; ആദ്യം ട്രോളനെ ട്രോളണമെന്ന് ആരാധകര്‍

വൈറലായതു മുതല്‍ വാര്‍ത്താതാരമാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ താരത്തിന്റെ ഡാന്‍സാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെക്കുന്ന പ്രിയയെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഒരു വിഭാഗം എത്തിയിരിക്കുന്നത് ട്രോളുമായാണ്. യൂട്യൂബില്‍ ഹിറ്റാവുകയാണ് പ്രിയയെ ട്രോളിക്കൊണ്ടുള്ള വീഡിയോ. 

ഒട്ടകത്തെ തട്ടിക്കോ എന്ന ഗാനത്തിനൊപ്പമാണ് പ്രിയയുടെ ഡാന്‍സ് കാണിക്കുന്നത്. ഇതിനൊപ്പം പല സിനിമകളിലെ ഹാസ്യരംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ട്രോള്‍ വീഡിയോയ്ക്ക് കൈ അടിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. പ്രിയയെ കളിയാക്കുന്നതിനെ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. 

ഒരാളെ ഇങ്ങനെ അനാവശ്യമായി ടാര്‍ഗറ്റ് ചെയ്യരുതെന്നും അത് അവരിലുണ്ടാക്കുന്ന മാനസിക പ്രയാസം വലുതായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. മറ്റുചിലര്‍ പൃഥ്വിരാജിനൊപ്പമാണ് പ്രിയയെ വിലയിരുത്തുന്നത്. ഒരുകാലത്ത് രൂക്ഷമായ ട്രോളാക്രമണം നേരിട്ട പൃഥ്വിരാജ് ഇപ്പോള്‍ കൈയടി വാങ്ങുന്നതുപോലെ ഒരിക്കല്‍ പ്രിയയേയും അംഗീകരിക്കേണ്ടിവരും എന്നാണ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com