അതീവ ഗ്ലാമറസായി സാറാ അലി ഖാന്‍; വിമര്‍ശനവുമായി ആരാധകര്‍; ചിത്രങ്ങള്‍

വോഗ് മാസികയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ ചൂടന്‍ ഫോട്ടോഷൂട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്
അതീവ ഗ്ലാമറസായി സാറാ അലി ഖാന്‍; വിമര്‍ശനവുമായി ആരാധകര്‍; ചിത്രങ്ങള്‍

ബോളിവുഡില്‍ ഇത് താരപുത്രരുടെ കാലമാണ്. സൂപ്പര്‍താരങ്ങളുടെ മക്കള്‍ ഒന്നിന് പുറകെ ഒന്നായി സിനിമയിലേക്ക് എത്തുകയാണ്. കൂട്ടത്തില്‍ വളരെ പ്രതീക്ഷയോടെ കാണുന്ന താരപുത്രിയാണ് സെയ്ഫ് അലി ഖാനിന്റെ മകള്‍ സാറ അലി ഖാന്‍. സുശാന്ത് സിങ് നായകനായെത്തിയ കേദാര്‍നാഥിലൂടെയാണ് സാറ അരങ്ങേറ്റം കുറിച്ചത്. വലിയ ഗ്ലാമറസ് വേഷങ്ങളില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്താത്ത സാറ ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ്. 

വോഗ് മാസികയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ ചൂടന്‍ ഫോട്ടോഷൂട്ടാണ് ചൂടന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇതുവരെ വരാത്ത ഔട്ട്ഫിറ്റിലാണ് താരം എത്തുന്നത്. താരത്തിന്റെ ബീച്ച് ഔട്ട്ഫിറ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫോട്ടോ ഷൂട്ടിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. സാറ ഇത്തരം വസ്ത്രം ധരിക്കുമെന്ന് കരുതിയിരുന്നില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ദിഷ പട്ടാണിയാകാനാണോ ശ്രമമെന്നും അവര്‍ ചോദിക്കുന്നുണ്ട്. 

എന്നാല്‍ താരത്തിനെ പിന്തുണച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. സാറ ബോളിവുഡിലെ വലിയ താരമാകുമെന്നും പ്രൊഫഷണലായി കാണണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോപ്പിക്കായി മാറിയിരിക്കുകയാണ് സാറ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com